B F 7; ഇന്ത്യയിലുള്ളവർ ഭയക്കേണ്ടതുണ്ടോ; വരാനിരിക്കുന്ന നാളുകളെക്കുറിച്ച് ഗവേഷകർക്ക് പറയാനുള്ളത്
ചൈനയിൽ നിന്നും ഓരോ നിമിഷവും പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകളിൽ ഞെട്ടിരിക്കുകയാണ് ലോകം. ഓരോ മണിക്കൂറിലും നിരവധി പേരാണ് രോഗബാധിതരായിക്കൊണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ക്ക് മരണം സംഭവിക്കുന്നു. ലോകരാജ്യങ്ങളെല്ലാം മുൻകരുതൽ എടുത്തു കഴിഞ്ഞു. നിലവിൽ ചൈനയിൽ പടർന്നു പിടിക്കുന്നത് ബി എഫ് സെവൻ എന്ന ഭേദമാണ്. എന്നാൽ വിദഗ്ധർ പറയുന്നത് ഈ ഉപവകഭേദം ഇന്ത്യയിൽ ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയില്ല എന്നാണ്. സെന്റർ ഫോർ സെല്ലുലാര്‍ ആൻഡ് മോളിക്യുലർ ബയോളജി ഡയറക്ടറാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തു വിട്ടത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോവിഡിനെതിരെ ഇന്ത്യയിലുള്ളവർ ഇതിനോടകം തന്നെ ഹെർഡ് ഇമ്മ്യൂണിറ്റി സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ഇത് ജനങ്ങൾക്ക് കരുത്താകാം എന്നാണ് ഡയറക്ടറായ വിനയ് കെ നന്തിക്കൂരി പറയുന്നത്. എങ്കിലും കോവിഡ് പ്രോട്ടോകോൾ എല്ലാവരും നിർബന്ധമായും പാലിക്കണമെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ പറയാനുള്ള പ്രധാന കാരണം പുതിയ വകഭേദങ്ങൾക്ക് രോഗപ്രതിരോധശേഷിയെ തന്നെ മറികടക്കാനുള്ള കരുത്ത് കൈവന്നെക്കാം എന്നതാണ്. ഇതിനെ ഗൗരവമായി തന്നെ എല്ലാവരും കണ്ടേ മതിയാകു. വാക്സിൻ സ്വീകരിച്ചവരെപ്പോലും രോഗബാധിതരാക്കുവാൻ പുതിയ വകഭേദത്തിന് കഴിയും. എന്തിനേറെപ്പറയുന്നു ഓമിക്രോണ്‍ ബാധിച്ചവരെ പോലും വീണ്ടും രോഗികൾ ആക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇങ്ങനെയൊക്കെ ആണെങ്കിലും ഡെൽറ്റയെ അപേക്ഷിച്ച് ഈ പുതിയ വകഭേദം മാരമാകുന്നതിനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല ഇന്ത്യയിലുള്ള ജനങ്ങൾ ഇമ്മ്യൂണിറ്റി കരസ്ഥമാക്കിയത് അനുകൂലമായ കാര്യമാണ്. മറ്റു വൈറസുകളെ നേരിട്ടത്കൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ശരീരത്ത് ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഒരു പ്രതിരോധ കവചം പോലെ പ്രവർത്തിക്കും. ഇത് പുതിയ വകഭേദത്തെ നേരിടുകയും ശരീരത്തിലേക്ക് പ്രവേശിക്കാതെ തടഞ്ഞുനിർത്തുകയും ചെയ്യും എന്ന് ഗവേഷകർ പറയുന്നു.