കോവിഡ് മാത്രമല്ല ചൈനയെ വരിഞ്ഞു മുറുക്കി മറ്റൊരു പ്രശ്നം കൂടി; എന്ത് ചെയ്യണമെന്നറിയാതെ ഭരണാധികാരികൾ; സുവർണ്ണകാലം അവസാനിക്കുന്നു ???

കഴിഞ്ഞ കുറച്ചു നാളുകളായി ലോകത്തിന്റെ എല്ലാ ശ്രദ്ധയും ചൈനയിലാണ്. കോവിഡ് മഹാമാരി ചൈനയുടെ നട്ടെല്ല് തകർക്കുന്ന കാഴ്ചയാണ് കാണുന്നത്. രോഗ വ്യാപനം രൂക്ഷമായതോടെ ചൈനയിൽ 16നും 24നും ഇടയിൽ പ്രായമുള്ള ഇരുപത് ദശലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.  ചൈനയിലെ നിരവധി കമ്പനികളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പറഞ്ഞു വിടുകയാണ്. ഇത് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി. സമ്പദ് വ്യവസ്ഥ താറുമാറിലായി. ഗ്രാമാന്തരങ്ങളിൽ തൊഴിലില്ലാത്ത യുവാക്കളുടെ കണക്കെടുത്താൽ അത് 100 ദശലക്ഷണത്തിനും മുകളിൽ വരും എന്നാണ് ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

CHINA LABOURS 1
കോവിഡ് മാത്രമല്ല ചൈനയെ വരിഞ്ഞു മുറുക്കി മറ്റൊരു പ്രശ്നം കൂടി; എന്ത് ചെയ്യണമെന്നറിയാതെ ഭരണാധികാരികൾ; സുവർണ്ണകാലം അവസാനിക്കുന്നു ??? 1

 ചൈനയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനികൾ 20%ത്തിലധികം ജീവനക്കാരെ പിരിച്ചു വിട്ടു കഴിഞ്ഞു. ലാഭം കുറഞ്ഞതും ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് ഇടിഞ്ഞതുമാണ് ആളെ കുറയ്ക്കാൻ കമ്പനിയെ പ്രേരിപ്പിച്ച ഘടകം. നിലവിലെ സാഹചര്യത്തിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. രാജ്യത്ത് അഞ്ചു പേരിൽ ഒരാൾക്ക് ജോലി ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നായ ഷവോമി തങ്ങളുടെ സ്ഥാപനത്തിൽ നിന്നും നിരവധി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കമ്പനി 10% ത്തിൽ അധികം പേരെയാണ് പിരിച്ചുവിട്ടത്.

 2023 ഓടെ ചൈനയിലെ തൊഴിലില്ലായ്മ എല്ലാ പരിധിയും കടക്കും എന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രധാന കാരണം ഒന്നര ദശലക്ഷത്തിലധികം ബിരുദധാരികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങും എന്നതു കൊണ്ടാണ്. പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ 15.3 ശതമാനത്തിൽ നിന്ന് കഴിഞ്ഞ ഏപ്രിലില്‍  ഇത് 18.2% ആയി ഉയർന്നിരുന്നു. നിലവിൽ ഇത് 19.9 ശതമാനമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് ചൈനയിൽ ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button