ഗുരുവായൂരപ്പന്റെ ആസ്തി എത്രയാണെന്ന് അറിയുമോ; ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത്


സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്തെ ക്ഷേത്രങ്ങളെല്ലാം വലിയ നിക്ഷേപങ്ങളുടെ ഖനി ആണ് എന്നു തന്നെ പറയാം. കോടികളുടെ ആസ്തിയാണ് മിക്ക ക്ഷേത്രങ്ങൾക്കും ഉള്ളത്. മണ്ഡല കാലത്ത് മാത്രം ശബരിമലയിൽ കുമിഞ്ഞു കൂടുന്ന വരുമാനം മൾട്ടി നാഷണൽ കമ്പനിയുടെ മുഴുവൻ വരുമാനത്തെക്കാള്‍ മുകളിലാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കൊടികളുടെ സുവര്‍ണ്ണ നിക്ഷേപമാണുള്ളത്.

guruvayoor temple 1
ഗുരുവായൂരപ്പന്റെ ആസ്തി എത്രയാണെന്ന് അറിയുമോ; ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത് 1

അതുപോലെതന്നെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായാണ് ഗുരുവായൂർ ക്ഷേത്രവും കണക്കാക്കുന്നത്. പ്രതിദിനം ലക്ഷങ്ങളുടെയും കോടികളുടെയും വരുമാനമാണ് ഈ അമ്പലത്തിലേക്ക് ഒഴുകി എത്തുന്നത്. വിശേഷപ്പെട്ട ദിവസങ്ങളില്‍ കോടികളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തുന്നത്.  ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.

ഇപ്പോള്‍ ലഭിക്കുന്ന കണക്ക് അനുസരിച്ചു 1837.4 കോടി രൂപയാണ് ഗുരുവായൂരപ്പന്റെ നിക്ഷേപം എന്നു പറയുന്നത്. ഇത് കൂടാതെ 271 ഏക്കർ വസ്തു വകളുമുണ്ട്.

ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി എത്രയാണ് എന്നറിയണമെന്ന  ആവശ്യവുമായി എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് ഹരിദാസ് സമർപ്പിച്ച വിവരാകാശ അപേക്ഷയുടെ മറുപടിയായിട്ടാണ് സ്വത്തു വകളുടെ വിവരങ്ങൾ ദേവസ്വം ബോർഡ് വെളിപ്പെടുത്തിയത്. നിക്ഷേപത്തിന്റെയും വസ്തുവിന്റെയും  കണക്കുകൾ മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ,  എന്നാൽ സ്വർണ്ണം , രത്നങ്ങൾ തുടങ്ങിയവയുടെ മൂല്യം എത്രയാണെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത് പുറത്തു വിടാത്തതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button