സുരക്ഷിതമായ അളവ് എന്നൊന്ന് മദ്യപാനത്തിൽ ഇല്ല; ലോകാരോഗ്യ സംഘടന

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്ക്കും അറിയാം എങ്കിലും  ആരും അതത്ര കാര്യം ആക്കാറില്ല എന്നതാണു വാസ്തവം.  മദ്യപാനവുമായി ബന്ധപ്പെട്ടു പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഒരു നിശ്ചിതമായ അളവിൽ സ്ഥിരമായി മദ്യപിക്കുന്നത് ശരീരത്തിന് ദോഷമല്ല എന്ന് ഒരു വിഭാഗം ഇപ്പൊഴും കരുതുന്നുണ്ട്. എന്നാൽ മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുത  മദ്യപാനത്തിൽ സുരക്ഷിതമായ അളവ് ഇല്ല എന്നതാണ്. ഇത് പറഞ്ഞിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ് (WHO).

drinks 1
സുരക്ഷിതമായ അളവ് എന്നൊന്ന് മദ്യപാനത്തിൽ ഇല്ല; ലോകാരോഗ്യ സംഘടന 1

കുടലിൽ ഉണ്ടാകുന്ന ക്യാൻസർ,  സ്തനാർബുദം തുടങ്ങിയ ഏഴോളം ക്യാൻസറുകൾക്ക് മദ്യപാനം കാരണമാകുന്നു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മദ്യം അടങ്ങിയ ഏത് പാനീയവും ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും W H O  പറയുന്നു. ഒരു വ്യക്തി മദ്യം കഴിക്കുന്നതിന്റെ അളവ് അനുസരിച്ച് കാൻസറിനുള്ള സാധ്യതയും വർദ്ധിക്കുന്നു. ചെറിയ അളവിൽ മദ്യം കഴിക്കുന്നത് പോലും ക്യാൻസറിനുള്ള കാരണമായി കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. മദ്യപാനം മൂലമുള്ള മരണത്തിൽ കൂടുതലും വ്യത്യസ്തതരം ക്യാൻസറുകളാണ് കാരണം എന്നാണ് ലോകാരോഗ്യ സംഘടന സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ തന്നെ മദ്യവും ക്യാൻസറും എന്ന വിഷയത്തിൽ വിശദമായ പഠനം നടന്നിട്ടുള്ളതാണ് . വിവിധ ആരോഗ്യ സംഘടനകള്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത് പുറത്ത് വന്നിട്ടുണ്ട്. എന്നിരുന്നിട്ടു കൂടി വലിയൊരു വിഭാഗം ജനങ്ങളും മദ്യം ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് എന്ന് കരുതുന്നവരാണ്.

മദ്യപാനം ക്യാൻസറിനു കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് എങ്കിൽപോലും ചിലരെങ്കിലും മിതമായ അളവിലുള്ള മദ്യപാനത്തെ ന്യായീകരിക്കുന്നതിന് വേണ്ടി മുന്നിട്ട് ഇറങ്ങാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button