ഇത് ആത്മഹത്യാ ചെടി; ഇത് ദേഹത്ത് തട്ടിയാൽ തന്നെ അപകടം; ഇതിൻറെ വേദന നാഡീവ്യൂഹത്തെ തളർത്തും; ഈ ചെടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കും
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ മഴക്കാടുകളിൽ ധാരാളമായി കാണുന്ന ചെടിയാണ് സൂയിസൈഡൽ പ്ലാന്‍റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടി ഉള്ളത്. ഈ ചെടി ശരീരത്ത് തട്ടിയാൽ പോലും അപകടം ആണെന്ന് പറയപ്പെടുന്നു. മരിക്കാൻ തോന്നുന്നത്ര വേദന ഈ ചെടിയുടെ സ്പർശനം മൂലം ഉണ്ടായേക്കാം. കടുത്ത വിഷമുള്ള ചെടി അയതുകൊണ്ടാണ് ഇതിനെ ആത്മഹത്യ ചെടി എന്ന് വിളിക്കുന്നത്. നമ്മുടെ നാട്ടിലും മറ്റും വളരെ സുലഭമായി കണ്ടു വരുന്ന ചൊറിതനത്തിനോട് സാദൃശ്യമുണ്ട് ഇവയ്ക്ക്. ഈ ചെടിയുടെ വിഷയത്തിന്റെ വീര്യം വളരെ കൂടുതലാണ്. ചെടിയിൽ ധാരാളം ചെറിയ മുള്ളുകളുണ്ട്. അബദ്ധവശാല്‍ എങ്ങാനം ഒന്നു തൊട്ടാൽ തടിച്ചു ചുവന്നു വേദന കൊണ്ട് പുളയും. എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന തോന്നൽ ഉണ്ടാകും. ഇവയുടെ മുള്ളുകളിൽ അടങ്ങിയിട്ടുള്ള ന്യൂറോടോക്സിൻ ആണ് ഈ വേദനയ്ക്ക് കാരണം. ഇത് മനുഷ്യ ശരീരത്തിലെ നാഡിവ്യൂഹത്തെ തന്നെ തളർത്തുന്ന വിഷമാണ്. ഈ മുള്ളുകൾ ശരീരത്തിൽ തട്ടിയാൽ എങ്ങനെയെങ്കിലും അത് പിഴുത് മാറ്റണം. വളരെ ചെറിയ മുള്ളുകൾ ആയതുകൊണ്ട് തന്നെ കൈകൊണ്ട് പിഴുത് മാറ്റാൻ പറ്റില്ല. മെഴുക് ഉപയോഗിച്ചു വേണം പിഴുത് മാറ്റാന്‍.
പണ്ടെപ്പോഴോ ഒരാൾ ടോയ്ലറ്റ് പേപ്പറിന് പകരം ഈ ചെടി ഉപയോഗിച്ചുവെന്നും പിന്നീട് വേദന കൊണ്ട് സഹിക്കാൻ വയ്യാതെ അയാൾ സ്വയം വെടിവെച്ച് മരിച്ചു എന്നുമാണ് പറയപ്പെടുന്നത്. ഈ സംഭവത്തിന് ശേഷമാണ് ഈ ചെടിക്ക് ആത്മഹത്യ ചെടി എന്ന പേര് വന്നത്. ശരീരത്തിൽ പതിച്ച ഈ ചെടിയുടെ മുള്ളുകൾ പിഴുത് മാറ്റിയാൽ പോലും വേദന ശമിക്കില്ല. മാസങ്ങളോളം ഇതിൻറെ വേദന നീണ്ടു നില്‍ക്കും.