ഇപ്പോള്‍ കുട്ടി വേണ്ട; ഗര്‍ഭ ഛിദ്രം  നടത്താൻ അനുവദിക്കണം എന്ന ആവശ്യവുമായി 14 കാരി ഹൈക്കോടതിയിൽ

ഗര്‍ഭ ഛിദ്രം  നടത്താൻ തന്നെ അനുവദിക്കണം എന്ന ആവശ്യവുമായി 14 കാരി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. പോലീസിൽ പരാതി നൽകാതെ നേരിട്ടാണ് പെണ്കുട്ടി ഹൈക്കോടതിയെ സമീപിച്ചത് . പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത്. കോടതി ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചു.

abortion
ഇപ്പോള്‍ കുട്ടി വേണ്ട; ഗര്‍ഭ ഛിദ്രം  നടത്താൻ അനുവദിക്കണം എന്ന ആവശ്യവുമായി 14 കാരി ഹൈക്കോടതിയിൽ 1

പെണ്കുട്ടി അവിവാഹിതയാണ്.  14 വയസ്സു മാത്രമുള്ള പെൺകുട്ടി പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു . തുടർന്ന് പെണ്കുട്ടി ഗർഭിണിയി. ഇതോടെ  ഗർഭം അലസിപ്പിക്കുന്നതിന് തന്നെ അനുവദിക്കണം എന്ന ആവശ്യവുമായാണ് ഇവര്‍ ഹർജി ഫയൽ ചെയ്തത്. പെണ്കുട്ടി ഒരു പുരുഷനുമായി പരസ്പര സമ്മതത്തോടെയാണ് ശാരീരികത്തിൽ ഏർപ്പെട്ടത്. 16 ആഴ്ച്ചത്തെ ഗർഭം വൈദ്യ ശാസ്ത്രപരമായി തന്നെ അവസാനിപ്പിക്കുവാന്‍ തന്നെ അനുവദിക്കണം എന്നതായിരുന്നു പെൺകുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

താന്‍ ഒരു കുട്ടിയെ സ്വീകരിക്കാന്‍ മാനസികവും ശാരീരികവുമായി തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ ഒരു കുട്ടിയെ ആഗ്രഹിക്കുന്നില്ല എന്നുമാണ് പെൺകുട്ടി പറയുന്നത്. ഈ ഗർഭാവസ്ഥ തുടർന്നു പോകുന്നത് തന്നെ മാനസികവും ശാരീരികവുമായ തളർത്തുന്നതിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും സർക്കാർ ആശുപത്രിയില്‍ എത്തി ഗർഭ ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നും പെണ്കുട്ടി അമ്മ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മാത്രമല്ല പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന ഗർഭധാരണം അവസാനിപ്പിക്കുന്നതിന് മെഡിക്കൽ സേവനം നൽകുവാൻ സർക്കാർ , സ്വകാര്യ ആശുപത്രികൾ , ക്ലിനിക്കുകള്‍ തുടങ്ങിയവയ്ക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സർക്കാരിനോട് നിർദ്ദേശിക്കണം എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button