വന്ദേ ഭാരതിൽ ഒന്ന് സെൽഫി എടുക്കാൻ കയറിയതാ; ഓട്ടോമാറ്റിക് ഡോർ അടഞ്ഞതോടെ മധ്യവയസ്കന് യാത്ര ചെയ്യേണ്ടി വന്നത് 159 കിലോമീറ്റർ

വെറുതെ ഒന്ന് സെൽഫി എടുക്കാൻ കയറിയ മധ്യവയസ്കന് ഒരാവശ്യവും ഇല്ലാതെ യാത്ര ചെയ്യേണ്ടി വന്നത് 189 കിലോമീറ്റർ. വന്ദേ ഭാരത് എക്സ്പ്രസ് രാജമുണ്ട്രി റയില്‍വേ  സ്റ്റേഷനിൽ എത്തിയപ്പോഴാണ് മധ്യവയസ്കൻ സെൽഫി എടുക്കാനായി ട്രയിന്‍റെ ഉള്ളില്‍ കയറിയത്. എന്നാൽ ഓട്ടോമാറ്റിക് ഡോർ അടഞ്ഞതോടെ ഇയാൾ ട്രെയിന്റെ അകത്ത് കുടുങ്ങിപ്പോയി. ഡോർ തുറക്കാൻ കഴിഞ്ഞില്ല. വിശാഖപട്ടണത്തു നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന ട്രെയിനിൽ കയറിയ മധ്യവയസ്കനാണ് അബദ്ധം പറ്റിയത്. തുടർന്ന് അടുത്ത സ്റ്റേഷൻ എത്തുന്നത് വരെ ഇയാൾക്ക് ട്രെയിനിൽ യാത്ര ചെയ്യേണ്ടതായി വന്നു.

vande barath
വന്ദേ ഭാരതിൽ ഒന്ന് സെൽഫി എടുക്കാൻ കയറിയതാ; ഓട്ടോമാറ്റിക് ഡോർ അടഞ്ഞതോടെ മധ്യവയസ്കന് യാത്ര ചെയ്യേണ്ടി വന്നത് 159 കിലോമീറ്റർ 1

ജനുവരി 16നാണ് സംഭവം നടക്കുന്നത്. വിജയവാഡയിൽ എത്തുന്നത് വരെ ഇയാൾക്ക് ട്രെയിന്റെ ഉള്ളിൽ ചിലവഴിക്കേണ്ടി വന്നു. പിന്നീട് വിജയവാഡയിൽ എത്തിയതിന് ശേഷം അവിടെനിന്നും രാജമുണ്ട്രിയിലേക്ക് തിരികെ പോവുകയായിരുന്നു. ഇയാളിൽനിന്ന് നിന്ന് പിഴ ഈടാക്കിയില്ലെങ്കിലും വിജയവാഡ വരെയുള്ള ടിക്കറ്റ് നിരക്ക് വാങ്ങി. എന്നാല്‍ വിജയവാഡയിൽ നിന്ന് ഇയാൾ എങ്ങനെയാണ് തിരികെ പോയത് എന്ന കാര്യം വ്യക്തമല്ല.

ട്രെയിനിൽ അകപ്പെട്ട യുവാവും ടീ ടീ ആറും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വാതിൽ ഇനി തുറക്കാൻ കഴിയില്ലന്നും എന്ത് അബദ്ധമാണ് നിങ്ങൾ കാണിച്ചത് എന്നും ടീ ടീ ആര്‍ ചോദിക്കുന്നു. അതുകൊണ്ട് ഇനീ വിജയവാഡ എത്തുന്നതുവരെ യാത്ര ആസ്വദിക്കുവാനും ടി ടീ ആർ ഇയാളോട് പറയുന്നുണ്ട് . ജനുവരി 16 മുതലാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ട്രയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. തെലുങ്കാനയിലെ സെക്കന്ദരാബാദിനും ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനും ഇടയിൽ ആണ് ഈ ട്രെയിന്റെ സഞ്ചാരം.  1128 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button