മാറിടങ്ങളുടെ തൂക്കം 11 കിലോ; മുട്ടോളം നീണ്ടു; അപൂര്‍വ്വ രോഗം പിടിപെട്ടത് ഗർഭിണിയായിരുന്നപ്പോൾ; അസാധാരണമാംവിധം മാറിടം വളർന്ന യുവതിക്ക് അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ രക്ഷകരായി
അസാധാരണമായ രീതിയിൽ വലിപ്പം വച്ച യുവതിയുടെ മാറിടം ഒടുവിൽ ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. യുഎഇയിൽ നിന്നുള്ള 23 കാരിയായ യുവതിക്കാണ് ഈ അപൂർവ രോഗം ഉണ്ടായത്. ഗർഭിണി ആയിരിക്കുമ്പോഴാണ് ഇവര്‍ക്ക് രോഗം പിടി പെടുന്നത്. 11 കിലോയിൽ അധികം തൂക്കം വെച്ച യുവതിയുടെ മാറിടം കാൽമുട്ട് വരെ നീണ്ടു. ഇതോടെ ഇവരുടെ ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് ഡോക്ടർമാർ സ്ഥനത്തിൻറെ വലുപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഫരിദാബാദിലുള്ള വിദഗ്ധ ഡോക്ടർമാരാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 8 മാസത്തോളമായി ഇവരുടെ സ്തനങ്ങളുടെ വലിപ്പം വർദ്ധിച്ചു വരികയായിരുന്നു. ഇവർക്ക് 5 മിനിറ്റിൽ കൂടുതൽ സമയം മറ്റൊരാളുടെ സഹായമില്ലാതെ നിൽക്കാൻ പോലും പറ്റാത്ത സ്ഥിതി ആയിരുന്നു. ഇതോടെയാണ് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഗർഭിണിയായിരിക്കുമ്പോഴാണ് ഇവർ രോഗബാധിത ആകുന്നത്. ഗർഭാവസ്ഥയിൽ ചില സ്ത്രീകളിൽ കണ്ടുവരുന്ന അപൂർവമായ ഒരു അസുഖമാണ് ഇത്. ഈ രോഗം പിടിപെട്ടാൽ സ്തനങ്ങൾ അസാധാരണമാം വിധം വലുതാകും. പിന്നീട് ശസ്ത്രക്രിയ അല്ലാതെ മറ്റൊരു പോംവഴി ഇല്ല. 10 മണിക്കൂറിൽ അധികം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സ്തനങ്ങള്‍ നീക്കം ചെയ്തത്. നേരത്തെ രണ്ടു പ്രാവശ്യം ഇവര്‍ക്ക് ഗർഭം അലസിപ്പോയിരുന്നു. മൂന്നാമതും ഗർഭിണി ആയപ്പോഴാണ് ഇവർക്ക് അപൂർവ രോഗം പിടിപെടുന്നത്. എന്നാല്‍ ഇതും അലസ്സിപ്പോയി. ഇതുടര്‍ന്നു ഫരിദാബാദിലുള്ള അമൃത ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുക ആയിരുന്നു. വളരെ സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. ഇപ്പോൾ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.