ഭൂമിയുടെ അഞ്ച്  മടങ്ങ് വലിപ്പമുള്ള ഭീമാകാരൻ കളങ്കം സൂര്യനിൽ കണ്ടെത്തി; ഇനിയും വലുപ്പം വർദ്ധിക്കുമെന്ന് ഗവേഷകർ; ഇത് ഭൂമിയെ ബാധിക്കും; വിവരങ്ങൾ ഇങ്ങനെ

ഭൂമിയുടെ അഞ്ച് മടങ്ങിൽ അധികം വലിപ്പമുള്ള ഭീമാകാരൻ സൗര കളങ്കം കണ്ടെത്തി ഗവേഷകർ. ഇതിന് ഇനിയും വലുപ്പം വർദ്ധിക്കും എന്നാണ് പ്രാഥമിക നിഗമനം. എ ആർ 3 1 9 0 എന്നാണ് ഈ സൺ സ്പോട്ടിന് ഗവേഷകര്‍ നൽകിയിരിക്കുന്ന പേര്.

sun dark spot
ഭൂമിയുടെ അഞ്ച്  മടങ്ങ് വലിപ്പമുള്ള ഭീമാകാരൻ കളങ്കം സൂര്യനിൽ കണ്ടെത്തി; ഇനിയും വലുപ്പം വർദ്ധിക്കുമെന്ന് ഗവേഷകർ; ഇത് ഭൂമിയെ ബാധിക്കും; വിവരങ്ങൾ ഇങ്ങനെ 1

ഗവേഷകർ പറയുന്നതനുസരിച്ച് ഓരോ 11 വർഷം കൂടുമ്പോഴും സൗര കളങ്കത്തിന്റെ എണ്ണം കൂടി വരുന്നതായാണ് വിവരം. 2025 എത്തുന്നതോടെ ഇതിന്റെ വർദ്ധനവ് അതിന്‍റെ പാരമ്യത്തിലെത്തും എന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

സാധാരണയായി സൂര്യനിൽ കണ്ടുവരുന്ന ഇരുണ്ടതും താരതമ്യേന ചൂട് കുറവുള്ളതുമായ ഭാഗത്തെയാണ് സൗര കളങ്കം എന്ന് വിളിക്കുന്നത്. സൂര്യനിലെ കാന്തിക മണ്ഡലത്തിൽ ഉള്ള ഊർജ്ജം വളരെ പെട്ടെന്ന് പുറത്തേക്ക് ബഹിര്‍ഗമിക്കുമ്പോൾ വലിയ അളവിൽ സൗര ജ്വാലകൾ സൂര്യൻറെ പുറത്തേക്ക് വരാറുണ്ട് . ഇവയിലെ കണങ്ങൾക്ക് ചാര്‍ജ്ജുണ്ട്. ഇതിന്  ഭൂമിയുടെ അന്തരീക്ഷത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. ഭൂമിയിലെ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെയും,  വൈദ്യുതി വിതരണത്തെയും , വ്യോമ ഗതാഗതത്തിന്റെ പ്രവർത്തനത്തെയും ഒക്കെ സൗര കളങ്കം പ്രതികൂലമായി ബാധിക്കും . അതുകൊണ്ട് തന്നെ സൗര കളങ്കം ദൃശ്യമാകുന്നത് വളരെ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്. ഈ സമയങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് വളരെ അപകടകരമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി..

ഇപ്പോൾ ദൃശ്യമായ ഈ ഭീമാകാരൻ സൗര കളങ്കവുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിന് തയ്യാറെടുക്കുകയാണ് ഗവേഷകർ. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് ഗവേഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button