ആകാശ യാത്രയ്ക്കിടെ പ്രസവ വേദന; യുവതിക്ക് വിമാനത്തിനുള്ളിൽ സുഖ പ്രസവം

ടോക്കിയോയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന അനുഭവിച്ച യുവതിക്ക് വിമാനത്തിനുള്ളിൽ വച്ച് സുഖ പ്രസവം. യുവതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വിമാന ജീവനക്കാർ ഒരുക്കി നൽകിയതാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി മാറിയത് . ഫ്ലൈറ്റിന്‍റെ ഉള്ളിൽ വച്ച് യുവതി ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്. നിലവിൽ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

pregnant in flight
ആകാശ യാത്രയ്ക്കിടെ പ്രസവ വേദന; യുവതിക്ക് വിമാനത്തിനുള്ളിൽ സുഖ പ്രസവം 1

ജനുവരി 19നാണ് സംഭവം നടന്നത് . ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK  319 എന്ന ഫ്ലൈറ്റിൽ ടോക്കിയോയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നതിനിടയാണ് വളരെ അപ്രതീക്ഷിതാമായി യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. 12 മണിക്കൂറ് നീണ്ടു നിൽക്കുന്ന യാത്രക്കിടയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്നത്. ഫ്ലൈറ്റിലെ ജീവനക്കാർ കൃത്യ സമയത്ത് യുവതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളെല്ലാം ഒരുക്കി നൽകി . അതുകൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. ഫ്ലൈറ്റിന്‍റെ ഉള്ളിൽ ഒരു മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടായിരുന്നിട്ടു കൂടി മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ കൃത്യ സമയത്ത് തന്നെ ഫ്ലൈറ്റ് ദുബായ് എയര്‍പ്പോര്‍ട്ടില്‍  ലാൻഡ് ചെയ്യുകയും ചെയ്തു.

വിമാനം  ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതു വരെ അമ്മക്കും
കുട്ടിക്കും വേണ്ട എല്ലാ സഹായ സഹകരണവും ജീവനക്കാർ നല്കി. അമ്മയ്ക്കും കുട്ടിക്കും വേണ്ട  എല്ലാ സൗകര്യങ്ങളും ഒരുക്കി അവര്‍ ഇരുവരെയും പരിപാലിക്കുകയും ചെയ്തു . നേരത്തെ മുൻകൂട്ടി അറിയിച്ചത് പ്രകാരം വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ മെഡിക്കൽ ഉദ്യോഗസ്ഥർ എത്തി കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button