ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ; ഗവേഷകരുടെ പുതിയ കണ്ടെത്തൽ
ലോക സുന്ദരികളെ കുറിച്ച് പലപ്പോഴും വാർത്തകളും ചർച്ചകളും ഒക്കെ നടക്കാറുണ്ട്. എന്നാൽ ലോക സുന്ദരനെ കുറിച്ച് അത്തരത്തിലുള്ള വലിയ ചർച്ചകളോ പ്രബന്ധങ്ങളോ ഒന്നും ആരും തയ്യാറാക്കിയതായി കാണാറില്ല. എന്നാലിതാ ബ്രിട്ട്ജർട്ടൻ എന്ന വെബ് സീരീസിലൂടെ ലോക പ്രശസ്തനായ നടൻ റെഗെ ഷോൺ പെയ്ജ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മനുഷ്യന്‍ എന്നാണ് ഏറ്റവും പുതിയ ഗവേഷണം പറയുന്നത്. ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ മുഖ ലക്ഷണങ്ങൾ 93.6 5% കൃത്യമാണ് എന്ന് ഗവേഷകർ പറയുന്നു.
കമ്പ്യൂട്ടർ മാപ്പിങ് ഉൾപ്പെടെ ഉപയോഗിച്ച് ഹാർലി സ്ട്രീറ്റ് ഫേഷ്യൽ കോസ്മെറ്റിക് സർജൻ ആയ ഡോക്ടർ ജൂലിയൻ ഡിസിൽവ ആണ് പേജറിനെ ലോകത്തിലെ ഏറ്റവും സുന്ദരനായി തെരഞ്ഞെടുത്തത്. ബ്രിഡ്ജർട്ടനിൽ പെയ്ജര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സൈമൺ ബാസറ്റ് എന്നാണ്. പെയ്ജറിന് ഇപ്പോൾ 34 വയസ്സാണ് പ്രായം. ലോക സുന്ദരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തോറിലെ നായകനായ ക്രിസ് ഹിംസ് വർത്താണ്.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ബ്ലാക്ക് പാന്തറിലെ വില്ലൻ വേഷത്തെ അവതരിപ്പിച്ച മൈക്കിൾ ബി ജോർദാൻ ആണ്. ഒരു വ്യക്തിയെ ലോക സുന്ദരനായ തെരഞ്ഞെടുക്കുന്നതിന് ചില അളവുകോലുകൾ ബാധകമാണ്. മനോഹരമായ മുഖവും കൃത്യമായി ആകൃതിയിലുള്ള ചുണ്ടും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമൊക്കെയാണ് പെയ്ജറിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. പെയ്ജറിന്റെ മുഖത്തിന് പ്രത്യേക തേജസ് തന്നെ ഉണ്ടെന്ന് ഗവേഷകർ പറയുന്നു. ആകെ പോരായ്മ ഉള്ളത് മൂക്കിൻറെ ആകൃതിയിലും അളവിലും മാത്രമാണ്. അല്ലായിരുന്നെങ്കിൽ പെയ്ജറിന് ഫുൾ മാർക്ക് ലഭിക്കുമായിരുന്നു.