മകൻ മരിച്ചു; വിധവയായ 28 കാരി മരുമകളെ ഭാര്യയാക്കി എഴുപതുകാരൻ; രഹസ്യമാക്കി വച്ചിരുന്ന വിവാഹവാര്‍ത്ത പുറത്തായതോടെ വിമര്‍ശനം വ്യാപകം

കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഒരു വാർത്ത വലിയ തോതിൽ വൈറലായി മാറി. ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. മകൻ മരിച്ചതിനെ തുടർന്ന് വിധവയായ മരുമകളെ എഴുപതുകാരനായ അമ്മായി അച്ഛൻ വിവാഹം കഴിച്ചു എന്നതാണ് ആ വാർത്ത. ഉത്തർ പ്രദേശിലെ ചാപ്പിയ ഉംറവോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

father in las married daughter il law
മകൻ മരിച്ചു; വിധവയായ 28 കാരി മരുമകളെ ഭാര്യയാക്കി എഴുപതുകാരൻ; രഹസ്യമാക്കി വച്ചിരുന്ന വിവാഹവാര്‍ത്ത പുറത്തായതോടെ വിമര്‍ശനം വ്യാപകം 1

കൈലാസ് യാദവ് എന്ന 70 കാരൻ ആണ് 28 വയസ്സ് മാത്രം പ്രായമുള്ള തൻറെ മരുമകൾ പൂജയേ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹത്തിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വളരെ വേഗം വൈറലായി മാറുകയും ചെയ്തു.കൈലാസ് യാദവ് ബർഹാൽ ഗഞ്ച് പോലീസ് സ്റ്റേഷനിൽ ചൗക്കീദാർ ആയി ജോലി ചെയ്യുകയാണ്. ഇയാളുടെ ഭാര്യ മരിക്കുന്നത് 12 വർഷം മുമ്പാണ്. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഇയാളുടെ മകനും മരണപ്പെടുന്നത്. മകന്റെ മരണ ശേഷം മരുമകൾ പൂജയെ ഇയാൾ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാൽ ഇത് അധിക നാൾ നീണ്ടു നിന്നില്ല. ഇതോടെ പൂജ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി പോയി. തുടർന്നാണ് മരുമകളെ കൈലാസ് യാദവ് ഭാര്യയാക്കുന്നത്.

ഗ്രാമത്തിലുള്ള ആരും അറിയാതെയാണ് ഈ വിവാഹം നടത്തിയത്. പിന്നീട് ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നതോടെ വലിയ പ്രചാരമാണ് ഈ വാർത്തയ്ക്ക് ലഭിച്ചത്. ഗ്രാമത്തില്‍ ഉള്ളവര്‍ പോലും അങ്ങനെയാണ് ഈ സംഭവം അറിയുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വിമർശനം വ്യാപകമായതോടെ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button