ജനപ്രിയ ബ്രാന്‍റായ  ജവാൻ വിൽക്കാതിരിക്കാൻ ബെവ്കോ ജീവനക്കാര്‍ക്ക് സ്വകാര്യ കമ്പനിയുടെ കമ്മീഷൻ; വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു

ബെവ്കോയുടെ ഔട്ട്ലെറ്റിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡ് ആണ് ജവാൻ റം. സംസ്ഥാന സർക്കാരിൻറെ സ്വന്തം ബ്രാൻഡാണ് ഇത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍റ് ആണിത്.  ഇത് വിൽക്കാതിരിക്കാനാണ് ജീവനക്കാർക്ക് സ്വകാര്യ കമ്പനികൾ കമ്മീഷൻ നൽകിയത്. മലപ്പുറം ജില്ലയിലുള്ള എടപ്പാളിനടുത്ത് കണ്ടനകം ബിവറേജസ് ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് കണക്കിൽ പെടാത്ത 18600 രൂപ വിജിലന്‍സ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

JAVAN 1
ജനപ്രിയ ബ്രാന്‍റായ  ജവാൻ വിൽക്കാതിരിക്കാൻ ബെവ്കോ ജീവനക്കാര്‍ക്ക് സ്വകാര്യ കമ്പനിയുടെ കമ്മീഷൻ; വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു 1

സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍റായ ജവാൻ കൂടുതലായി വിൽപ്പന നടത്താതിരിക്കാൻ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിച്ച കമ്മീഷൻ ആണ് ഇത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഔട്ട്ലെറ്റിന്റെ പിറകിൽ ഉള്ള ബാഗിൽ സൂക്ഷിച്ച നിലയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പണം കണ്ടെടുത്തത്. ചുരുട്ടി സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെടുത്തത്.  ഇതിനോടൊപ്പം ഉണ്ടായിരുന്ന ഒരു  പേപ്പറില്‍ രഹസ്യ കോഡുകളും എഴുതിയിരുന്നു. ഈ ഔട്ട്ലെറ്റില്‍ ജോലി ചെയ്യുന്ന  8 ജീവനക്കാര്‍ക്ക് വീതിച്ച് നൽകുന്നതിന് വേണ്ടിയുള്ള തുകയാണ് ഇതെന്നു വിജിലൻസ് പറയുന്നു. ഇത് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്. 

ജവാൻ മദ്യം ആവശ്യപ്പെട്ട് ഔട്ട്ലെറ്റിൽ എത്തുന്ന ആളുകളോട് തീർന്നുപോയി എന്ന് മറുപടി പറയുന്നതാണ് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ രീതി. ഇതോടെ മറ്റ് ബ്രാൻഡുകൾ വാങ്ങാൻ ആവശ്യക്കാർ നിര്‍ബന്ധിതരാകും. സ്വകാര്യ ബ്രാൻഡുകൾ കൂടുതൽ വില്പന നടത്തുന്നതിന് വേണ്ടി മദ്യ കമ്പനികളിൽ നിന്നും ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണക്കിൽ പെടാത്ത പണം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button