28 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ഐ ഐ ടി ഉദ്യോഗസ്ഥൻ ജോലി ഉപേക്ഷിച്ച് കോഴിക്കച്ചവടം തുടങ്ങി; നാട്ടുകാര് കളിയാക്കി; ഇന്ന് 70 പേർക്ക് ജോലി നൽകുന്ന സ്വയം സംരംഭകൻ
വാരണാസി ഐ ഐ ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വ്യക്തിയാണ് സാഹികേഷ്. പഠനം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹത്തിന് 28 ലക്ഷം രൂപ വരുമാനമുള്ള ജോലിയും ലഭിച്ചു. ജോലിയിൽ തുടരുന്നതിനിടയാണ് അദ്ദേഹത്തിന് സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന മോഹം ഉദിക്കുന്നത്. ഇതോടെ ഇയാൾ തന്റെ ജോലി ഉപേക്ഷിച്ചു. സുഹൃത്തുക്കളായ അഭിഷേക്, സാമി എന്നിവരുമായി ചേർന്ന് കോഴി വളർത്തൽ ആരംഭിച്ചു. ആദ്യം പലരും ഇവരെ പരിഹസിച്ചു എങ്കിലും ഒരു വർഷത്തിനുള്ളിൽത്തന്നെ ഇവരുടെ ബിസിനസ് വലിയ ലാഭത്തിലേക്ക് നീങ്ങി.
തുടർന്ന് ഹൈദരാബാദിലെ പ്രകൃതി നഗറിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ഇവര് ചിക്കൻ സ്റ്റോറുകൾ ആരംഭിച്ചു. ഇതുകൂടാതെ നിരവധി ചിക്കൻ ഔട്ട്ലെറ്റുകളും ഇദ്ദേഹത്തിൻറെ സ്ഥാപനം തുറന്നു. ഇന്ന് 70 ഓളം പേർ ഇദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്യുന്നുണ്ട്. നാടൻ കോഴിയുടെ കച്ചവടം ദക്ഷിണേന്ത്യയിൽ ആകമാനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ . ഇതിൻറെ ഭാഗമായി 15,000 ഓളം കോഴി കർഷകരുമായി ചേർന്ന് ഇവർ ഒരു വിപുലമായ ശൃംഖല തന്നെ സ്ഥാപിച്ചു. നല്ല വില നൽകിയാണ് ഇവർ കർഷകരുടെ കയ്യിൽ നിന്നും നാടൻ കോഴികളെ വാങ്ങുന്നത്. അതുകൊണ്ട് തന്നെ രുചികരവും ഗുണനിലവാരമുള്ളതുമായ ചിക്കൻ വിതരണം ചെയ്യാൻ ഇവർക്ക് കഴിയുന്നു. നിലവിൽ തെലുങ്കാനയിൽ നാടൻ കോഴിയിറച്ചിക്ക് വലിയ ഡിമാൻഡ് ആണ് ഉള്ളത്. ഇതോടെ ഘട്ടം ഘട്ടമായി നൂറോളം ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സായികേഷും സുഹൃത്തുക്കളും.