ജപ്തി ചെയ്യാൻ ബാങ്ക്കാര് എത്തിയപ്പോഴാണ് ഒറ്റിയ്ക്ക് എടുത്ത വീടിൻറെ ഉടമ തന്നെ പറ്റിച്ച വിവരം അറിയുന്നത്; വഴിയാധാരമായി വീട്ടമ്മ; വീടും പോയി പണവും പോയി
2018ലാണ് ആറ്റുകാൽ സ്വദേശിയായ രമ നാലുലക്ഷം രൂപ കൊടുത്ത് മലയാങ്കീഴ് വിളവൂർകലിൽ വീട് ഒറ്റിയ്ക്ക് എടുക്കുന്നത്. തനിക്ക് ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതില്‍ നിന്നും ബാക്കി വന്ന പണം ഉപയോഗിച്ചാണ് അവർ വീട് ഒറ്റിയ്ക്ക് എടുത്തത്. നാലു വർഷത്തെ കരാറിൽ ആയിരുന്നു ഇത്. എന്നാൽ ഈ വീട്ടിലേക്ക് താമസം മാറി ആറുമാസത്തിനകം വീട് ജെപ്ടി ചെയ്യാനായി ബാങ്ക് ജീവനക്കാർ
എത്തിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ മനസ്സിലാക്കുന്നത്. വീട് ഒഴിഞ്ഞു പോകുമ്പോൾ തിരികെ കിട്ടേണ്ട നാല് ലക്ഷം രൂപ കിട്ടാതെ
ഇനിയെന്ത് ചെയ്യും എന്നറിയാതെ കുഴങ്ങുകയാണ് ഈ വീട്ടമ്മ. വീട്ടുടമ മലയിൻകീഴ് സ്വദേശി വിനോദ് മുങ്ങിയതോടെ വെട്ടിലായിരിക്കുന്നത് രമയും കുടുംബവുമാണ്.
രമ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമ ആയ വിനോദ് അറസ്റ്റിലായി കുറച്ചു നാല് ജയിലിൽ കിടന്നു എങ്കിലും പുറത്തിറങ്ങിയ ഇയാൾ ഇപ്പോള്‍ ഒളിവിലാണ്.
18 ലക്ഷം രൂപയാണ് ഇയാൾ വീടിൻറെ ആധാരം പണയം വെച്ച് ബാങ്ക് വായ്പ എടുത്തത്. ഇത് ഇപ്പോൾ പലിശ ഉൾപ്പെടെ 23 ലക്ഷം രൂപ ആയിരിക്കുകയാണ്. രമയുടെ ഭർത്താവ് കാൻസർ രോഗിയാണ്. ബാങ്കുകളുടെ കാരുണ്യം കൊണ്ടാണ് ഇത്രനാളും വീട്ടിൽ കഴിയാൻ കഴിഞ്ഞത്. എന്നാൽ ഇനി അത് പറ്റില്ല എന്ന് നിലപാടിലാണ് ബാങ്ക് കാർ എടുത്തിരിക്കുന്നത്. രമയുടെ മകൻ ഇടയ്ക്ക് ഡ്രൈവിംഗ് ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. അപകടത്തിൽപ്പെട്ടു പരുക്ക് പറ്റിയ രമയുടെ മകന് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയില്ല.