ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന രണ്ട് പേരുകൾ; കനക ദുർഗ, ബിന്ദു അമ്മിണി; രഹ്ന  ഫാത്തിമ

ശബരിമലയിൽ പ്രവേശനം നടത്തി എന്നതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച ആക്ടീവ്സ്റ്റുകളാണ് ബിന്ദു അമ്മിണിയും കനക ദുർഗയും. ഇവരുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങളും ചർച്ചയും കേരള സമൂഹത്തില്‍ ആകമാനം രൂപപ്പെടുകയുണ്ടായി. ഇതിൻറെ പേരിൽ സമൂഹ മാധ്യമത്തിൽ അടക്കം ഇരുവരും വിമർശിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ കനകദുർഗയെയും ബിന്ദു അമ്മിണിയെയും കുറിച്ച് രഹ്ന  ഫാത്തിമ സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പ് ആണ് ശ്രദ്ധ നേടുന്നത്. ശബരിമല പ്രവേശനത്തിന് ശ്രമിച്ചു  പകുതിക്ക് വെച്ച് ഉപേക്ഷിച്ചു വന്ന വ്യക്തിയാണ് രഹന ഫാത്തിമ.

rahana fathima 1
ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന രണ്ട് പേരുകൾ; കനക ദുർഗ, ബിന്ദു അമ്മിണി; രഹ്ന  ഫാത്തിമ 1

കനകദുര്‍ഗയുടെ പുസ്തകത്തിന് ആശംസകൾ നേർന്നു കൊണ്ട് രഹ്ന  ഫാത്തിമ പങ്കു വച്ച കുറുപ്പിലാണ് കനക ദുർഗയെതയും ബിന്ദു അമ്മിണിയെയും വാനോളം പുകഴ്ത്തുന്നത്. ചരിത്രത്തിൻറെ താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന പേരുകൾ ആയിരിക്കും ബിന്ദു അമ്മിണിയും കനക ദുർഗയും എന്ന് രഹ്ന ഫാത്തിമ പറയുന്നു. കനക ദുർഗയുടെ ജീവിതം മല കയറുന്നതിന് മുൻപും അതിനു ശേഷവും അവർ അനുഭവിച്ചത് വായിച്ചപ്പോൾ അവരെ ചേർത്തു പിടിക്കാൻ ആണ് തനിക്ക് തോന്നിയത് എന്നും രഹന ഫാത്തിമ അഭിപ്രായപ്പെട്ടു. കനകദുർഗയെ അറിയാനും അവരിലെ സ്ത്രീ നിലപാട് മനസ്സിലാക്കാനും ഈ പുസ്തകത്തിലൂടെ സാധിക്കും എന്നും രഹന ഫാത്തിമ കുറിച്ചു.

ശബരിമല യുവതി പ്രവേശനം സാധ്യമാക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ആക്ടിവിസ്റ്റുകളിൽ ഒരാളായ കനക ദുർഗ്ഗയുടെ ജീവിതവും അവര്‍ നേരിട്ട പ്രതിസന്ധികളും വിവരിക്കുന്ന മാളികപ്പുറത്തമ്മ മുതൽ കനക ദുർഗ വരെ എന്ന പുസ്തകത്തിൻറെ പ്രകാശനം ഫെബ്രുവരി 22നാണ് തീരുമാനിച്ചിരിക്കുന്നത്. എ പുസ്തകം പ്രകാശനം ചെയ്യുന്നത് രശ്മി ബുക്സ് ആണ്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button