ഇണ ചേരുന്നതിന് വേണ്ടി ഉറക്കം കളഞ്ഞ് മരിച്ചു പോകുന്ന ജീവി; ഓസ്ട്രേലിയൻ ക്വാളുകളുകളുടെ വിചിത്ര സ്വഭാവത്തിന് പിന്നില്‍
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന പൂച്ചയുടെ വലിപ്പമുള്ള ഒരു ജീവിയാണ് ഓസ്ട്രേലിയൻ ക്വാളുകൾ . എന്നാൽ ഈ വിഭാഗത്തിൽപ്പെടുന്ന ആണ്‍ ക്വാളുകൾ കടുത്ത വംശനാശ ഭീഷണിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ആൺ ക്വാളുകൾക്ക് മാത്രം ഇത്തരത്തിൽ വംശനാശ ഭീഷണി സംഭവിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ നടന്നു വരികയാണ്. ഇപ്പോൾ പുറത്തു വരുന്ന ഒരു പഠനഫലം അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ് . ഇതനുസരിച്ച് ആൺ ക്വാളുകൾ ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി ഉറക്കം ഉപേക്ഷിക്കുന്നതായും ഇത് ഇവയുടെ പെട്ടന്നുള്ള മരണത്തിന് കാരണമായി മാറുന്നതായും പുതിയ പഠനം പറയുന്നു.
ഇണ ചേരുന്നതിന് വേണ്ടി പങ്കാളിയെ കണ്ടെത്തുവാൻ ഒരു ദിവസം ഇത് ധാരാളം സഞ്ചരിക്കുന്നു . ഈ സഞ്ചാരത്തിന്റെ ഭാഗമായി പലപ്പോഴും ഇവ ഉറക്കം പോലും നഷ്ടപ്പെടുത്തുന്നു. ഇവ മാംസാഹാരിയാണ്. പ്രജനനകാലത്ത്
ഒരു ആൺ ക്വാളി നിരവധി പങ്കാളികളായി ഇണ ചേരുകയും ഒരു മാസം കൊണ്ട് മരിച്ചു പോകുകയും ചെയ്യുന്നു . എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പെൺ ക്വാളുകൾക്ക് നാലുവർഷം വരെ ജീവിച്ചിരിക്കാനും പ്രത്യുൽപാദനം നടത്താനും കഴിയും.
ഇണ ചേരുന്നതിന് വേണ്ടി മാത്രം ആണ് ക്വാളുകൾ ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ക്വാളുകൾ ധാരാളമുള്ള ഓസ്ട്രേലിയയുടെ വടക്കൻ തീരത്തെ ഗ്രൂട്ട് ഐലൻഡ് എന്ന ദ്വീപിൽ ഗവേഷകര്‍ നേരിട്ടെത്തി 42 ദിവസം താമസിച്ചാണ് ഇവയെ കുറിച്ച് പഠിച്ചു റിപ്പോര്ട്ട് തയ്യാറാക്കിയത്.