അമ്മ ഒരു സിനിമയ്ക്ക് പോയതാണ്; തിരികെ വരുമ്പോഴേക്കും ആറു വയസ്സുകാരൻ ഓർഡർ ചെയ്തത് 8000 രൂപയുടെ ഭക്ഷണം
ഈ ആറു വയസ്സുകാരനെ ഒന്ന് പരിചയപ്പെടുക. ഒരു നേരത്തേക്ക് വേണ്ടി ഈ ആറ് വയസ്സുകാരാണ് ഓർഡർ ചെയ്തത് 8000 രൂപയുടെ ഭക്ഷണമാണ്. അമ്മ ഒന്ന് പുറത്തുപോയി തിരിച്ചു വരുന്നതിനിടയാണ് കുട്ടി ഈ പണി മുഴുവന്‍ ഒപ്പിച്ചത്. അമ്മ സുഹൃത്തുക്കളോടെ ഒപ്പം ഒരു സിനിമ കാണാൻ വേണ്ടി പുറത്തേക്കു പോയതായിരുന്നു. അച്ഛൻ അപ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ മകൻ മൊബൈൽ ഫോൺ എടുത്ത് ഭക്ഷണം ഓർഡർ ചെയ്തത് പിതാവ് അറിഞ്ഞിരുന്നില്ല.
അമേരിക്കയിലാണ് സംഭവം നടന്നത്. മകൻ തന്റെ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കരുതിയത്. എന്നാൽ കുട്ടി പിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്തു കളിക്കുകയായിരുന്നു. രാത്രി വൈകി മകനെ ഉറക്കാൻ വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് ഒരു വലിയ ബാഗുമായി ഡെലിവറി പോയി വീട്ടിലേക്ക് കടന്നു വന്നത്. അപ്പോഴാണ് വീട്ടിലുള്ളവരും സംഭവം എന്താണെന്ന് അറിയുന്നത്. നിരവധി ചിക്കൻ ഷവർമകള്, ചെമ്മീൻ, ഐസ്ക്രീമുകൾ, ചില്ലി ചീസ് അങ്ങനെ പലതും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആദ്യം വീടിന്റെ മുന്നില്‍ വാഹനം വന്നു നിന്നപ്പോൾ അവർ കരുതിയിരുന്നത് തങ്ങളുടെ ഷോപ്പിൽ നിന്നും സാധനം വാങ്ങാൻ എത്തിയവർ ആയിരിക്കും എന്നാണ്. പിന്നീടാണ് യാഥാർത്ഥ്യം തിരിച്ചറിയുന്നത്.
ആദ്യം ഒരു വാഹനം വന്നു, പിന്നീട് തുടരെത്തുടരെ പല സ്ഥാപനങ്ങളിൽ നിന്നായി പല സാധനങ്ങളുമായി ഡെലിവറി ബോയ്സ് വീട്ടിലേക്ക് വന്നു കൊണ്ടേയിരുന്നു. അതോടെയാണ് ഫോണില്‍ നിരവധി മെസേജുകൾ വന്നു കിടക്കുന്നത് കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഭക്ഷണം തയ്യാറായി ഉടൻ എത്തും എന്നായിരുന്നു മെസ്സേജുകൾ. പല സ്ഥാപനങ്ങളിൽ നിന്നും മകൻ ഫുഡ് ഓർഡർ ചെയ്ത് കഴിഞ്ഞതിന്റെ വിവരങ്ങൾ ആയിരുന്നു ആ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ബാങ്ക് അക്കൗണ്ട് നോക്കിയപ്പോഴാണ് 8000 രൂപയോളം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. മകനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവന് ആയിയേണ്ടിയിരുന്നത് താൻ ഓർഡർ ചെയ്ത വിഭവങ്ങളെല്ലാം വന്നോ എന്നു മാത്രമായിരുന്നു. ഏതായാലും മകനെ ആ മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.