അറിയുമോ ? ഹൃദയസ്തംഭനം ഉണ്ടാകുന്നത് രാവിലെ നാലുമണിക്കും 10 മണിക്കും ഇടയിലുള്ള സമയത്താണ്; അതിന്റെ കാരണം ഇതാണ്
ഹൃദയാഘാതവും ഹൃദയസ്തംഭനവും ഏതു നിമിഷം വേണമെങ്കിലും ഉണ്ടാകാമെങ്കിലും മിക്കപ്പോഴും പകൽ സമയത്താണ് ഇത് സംഭവിക്കാറുള്ളത് എന്നാണ് ഗവേഷകർ തങ്ങളുടെ ഏറ്റവും പുതിയ കണ്ടെത്തലിൽ പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ പകൽ സമയത്ത് ഹൃദയ സ്തഭനം ഉണ്ടാകുന്നത് എന്നതിനും വ്യക്തമായ കാരണമുണ്ട്.
നമ്മുടെ ശരീരം സൈറ്റോകൈനിൻ പുറപ്പെടുവിക്കുന്നതും ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നതുമാണ് ഹൃദയ സ്തഭനത്തിന് പ്രധാന കാരണം. ഒരു ദിവസം മുഴുവനും സിർക്കടിയൻ സിസ്റ്റത്തിന്റെ പ്രവർത്തനം ഏറിയും കുറഞ്ഞുമായിരിക്കും ഉണ്ടാവുക. ഇത് ശരീരത്തിലെയും തലച്ചോറിലെയും രക്തത്തിലെയും കോശങ്ങളിലെയും ചില രാസവസ്തുക്കൾ വർധിക്കുന്നതിനും കുറയുന്നതിനും കാരണമാകുന്നു. ഇത് ഹൃദത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അതിരാവിലെ മുതല്‍ ഉള്ള സമയത്താണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ടു തന്നെ മിക്ക ഹൃദയസ്തംഭനങ്ങളും ഉണ്ടാകുന്നത് പുലർച്ചെ നാലു മണിക്കും പത്തു മണിക്കും ഇടയിലാണ്. രക്തത്തിലുള്ള പ്ലേറ്റ് ലെറ്റുകൾ ഒട്ടിപ്പിടിക്കുന്ന സമയമാണിത്. അഡ്രിനാൽ ഗ്രന്ഥിയും അതിനൊരു പ്രധാന കാരണമാണ്.
കൊറോണറി ഹൃദ്രോഗമാണ് പ്രണമായും ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമായി ഭവിക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഒരു പ്രകടമായ കാരണമാണ്.
നെഞ്ചുവേദന എടുക്കുക , നെഞ്ചിൽ ഭാരവും സമ്മർദ്ദവും ഉണ്ടാവുക , ഓക്കാനം ഉണ്ടാവുക , ദഹനക്കേട് , നെഞ്ചരിച്ചിൽ , വയറുവേദന ശ്വാസതടസ്സം ഉണ്ടാവുക , പെട്ടെന്ന് വിയർക്കുക , ക്ഷീണം തോന്നുക തുടങ്ങിയവയാണ് ഹൃദയ സ്തഭനത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. അതി രാവിലെ തന്നെ ഉണ്ടാകുന്ന ഇത്തരം എല്ലാ അസ്വസ്ഥതയും വളരെ ഗൌരവത്തോടെ തന്നെ കാണണം എന്നു ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.