പശുവിന്റെ ചവിട്ടു കൊള്ളുന്നത് പുണ്യം; പശുവിന്റെ ചവിട്ടു കൊള്ളാൻ വേണ്ടി കാത്തു കിടക്കുന്ന നാട്ടുകാർ

പശുക്കളുടെ ചവിട്ടു കൊള്ളാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ. സാധ്യത വളരെ കുറവാണ്. അതിന്റെ പ്രധാന കാരണം പശുവിന്റെ ചവിട്ട് അത്രത്തോളം ശക്തമായതുകൊണ്ട് തന്നെ പരുക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് തന്നെ. എന്നാൽ പശുവിന്റെ ചവിട്ടു കൊള്ളാനായി കാത്തു കിടക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. മധ്യപ്രദേശിലെ ബീടാവാഡ് എന്ന ഗ്രാമത്തിൽ ഇതിനെ പുണ്യമായി കാണുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പശുവിന്റെ ചവിട്ടു കൊള്ളാൻ വേണ്ടി ആളുകൾ കാത്തു കിടക്കുന്നത്.

COW WALKING
പശുവിന്റെ ചവിട്ടു കൊള്ളുന്നത് പുണ്യം; പശുവിന്റെ ചവിട്ടു കൊള്ളാൻ വേണ്ടി കാത്തു കിടക്കുന്ന നാട്ടുകാർ 1

പശുവിന്റെ ചവിട്ടു കൊള്ളുന്നത് ഭാഗ്യം കൊണ്ടു വരും എന്നാണ് ഇവിടെ ഉള്ളവര്‍ ഉറച്ചു  വിശ്വസിക്കുന്നത്. ഇതിനായി നൂറുകണക്കിന് പശുക്കളെ അഴിച്ചു വിട്ടു ഇവർ നിലത്ത് കിടക്കുകയാണ് ചെയ്യുന്നത്. പശുക്കൾ ഇവരുടെ ശരീരത്തിൽ ചവിട്ടിക്കൊണ്ട് നടന്നു പോകും. ഗുരുതരമായ അപകടം സംഭവിക്കില്ലേ എന്ന് ചോദിച്ചാൽ ഇവർ പറയുന്നത് ഗോമാതാവ് തങ്ങള്‍ക്ക് ഒരു ദുരന്തവും വരത്തില്ല എന്നും ഭാഗ്യം മാത്രമേ നൽകുകയുള്ളൂ എന്നുമാണ്. അത്രത്തോളം പവിത്രവും ദൈവീകവുമായിട്ടാണ് ഇവര്‍ പശുവിനെ കാണുന്നത്.  ഇനീ പശു ഇങ്ങനെ നടന്നു പോകുന്നതിനിടെ എന്തെങ്കിലും തരത്തിലുള്ള മുറിവ് സംഭവിക്കുക ആണെങ്കില്‍  ഗോമൂത്രവും ചാണകവും ആണ് ഇവർ അതിനായി പുരട്ടുന്നത്.

പണ്ടെപ്പോഴോ പശുവിന്റെ ചവിട്ട് കൊണ്ടതിനു ശേഷം കുട്ടി ഇല്ലാതിരുന്ന ഒരാൾക്ക് കുഞ്ഞു ജനിച്ചതാണ് ഇത്തരം ഒരു ആചാരം പിന്തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് . കാലാകാലങ്ങളായി പശുക്കളുടെ ചവിട്ടു കൊണ്ടിട്ടും ഈ ഗ്രാമത്തില്‍ ഉള്ള ആർക്കും ഒരു തരത്തിലുമുള്ള അപകടവും പറ്റിയിട്ടില്ല എന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു . എല്ലാ വര്‍ഷവും മുടങ്ങാതെ ഇവിടുത്തുകാര്‍ ഈ ആചാരം അനുഷ്ഠിച്ചു പോരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button