രണ്ടുമാസം പ്രായമുള്ള കുഞ്ഞ് 128 മണിക്കൂറുകളാണ് കെട്ടിടത്തിന്‍റെ  അവശിഷ്ടങ്ങളുടെ അടിയില്‍ പരിക്കു പറ്റി കിടന്നത്; അതിജീവനത്തിന്റെ മറ്റൊരു കഥയുമായി വീണ്ടും തുര്‍ക്കി

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങൾ സമാനതകളില്ലാത്തതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആണ് അമ്പര ചുംബികളായ കെട്ടിടങ്ങൾ നിലം പൊത്തിയത്. ഭൂമിയുടെ സംഹാര താണ്ഡവത്തിൽ മനുഷ്യൻറെ ജീവനും സ്വപ്നങ്ങളും തകർന്നടിഞ്ഞു. എങ്ങും നിരാശയുടെയും ദുരന്തത്തിന്റെയും കഥകൾ മാത്രം. ഇതിനിടെ അതിജീവനത്തിന്റെ ഒരു അത്ഭുത കഥ ഇപ്പോൾ തുർക്കിയിൽ നിന്നും പുറത്തു വന്നിരിക്കുകയാണ്. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ അടിയിൽ നിന്നും 128 മണിക്കൂറുകൾക്കു ശേഷം രണ്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷാസേന ജീവനോടെ പുറത്ത് എത്തിക്കുക ആയിരുന്നു.

turkey kid survive
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് 128 മണിക്കൂറുകളാണ് കെട്ടിടത്തിന്‍റെ  അവശിഷ്ടങ്ങളുടെ അടിയില്‍ പരിക്കു പറ്റി കിടന്നത്; അതിജീവനത്തിന്റെ മറ്റൊരു കഥയുമായി വീണ്ടും തുര്‍ക്കി 1

തുർക്കിയിലെ ഹദായിലുള്ള കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ദൗത്യ സംഘം രക്ഷപ്പെടുത്തിയത്. നിലവിൽ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 28,000ത്തിൽ അധികം പേരാണ് മരണപ്പെട്ടത് എന്നാണ് വിവരം. ഇത് ഇനിയും കൂടാനാണ് സാധ്യത. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ അടിയില്‍  6000  ത്തിൽ അദ്ദേഹം കെട്ടിടങ്ങൾ ഭൂകമ്പകത്തിൽ തകർന്നു വീണിട്ടുണ്ട്. എന്നാൽ ഈ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ നിന്നും കുട്ടികൾ ഉൾപ്പെടെ പലരെയും ജീവനോടെ രക്ഷപ്പെടുത്താൻ കഴിയുന്നതിന്റെ നേരിയ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകർ. ഇന്ത്യൻ രക്ഷാ സംഘം തകർന്ന ഒരു കെട്ടിടത്തിന്റെ അടിയിൽ നിന്നും ആറു വയസ്സുകാരിയെ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.

തകർന്ന വീടിൻറെ ഉള്ളിൽ നിന്നും അഞ്ച് പേര്‍ അടങ്ങുന്ന ഒരു കുടുംബത്തെ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുകയുണ്ടായി. ഇവരിൽ രണ്ടു വയസ്സുകാരി കുട്ടിയും ആറുമാസം ഗർഭിണിയായ സ്ത്രീയും 70 വയസ്സ് പ്രായമുള്ള വയോധിയും ഉൾപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button