വിവാഹ വേദിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക്; ശ്രീലക്ഷ്മി പ്രചോദനമാണ്; വൈറല്‍ വധു ഇവിടെയുണ്ട്;


വിവാഹ ദിവസവും പരീക്ഷയും ഒരുമിച്ചു വന്നാൽ എന്താ ചെയ്യുക. ഏത് ആദ്യം തെരഞ്ഞെടുക്കണം. വല്ലാത്തൊരു ചോദ്യമാണല്ലേ. വളരെ അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളത് എങ്കിലും ഇത്തരമൊരു സാഹചര്യം വന്ന യുവതി വളരെ ബുദ്ധിപരമായി അത് കൈകാര്യം ചെയ്തു വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. ഇന്സ്ടഗ്രാമില്‍ ആണ് ഈ നവ വധുവിനെ കുറിച്ചുള്ള വീഡിയോ പുറത്തു വന്നത്.

wedding exam 1 2
വിവാഹ വേദിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക്; ശ്രീലക്ഷ്മി പ്രചോദനമാണ്; വൈറല്‍ വധു ഇവിടെയുണ്ട്; 1

കല്യാണ ദിവസം ഫിസിയോതെറാപ്പി പ്രാക്ടിക്കൽ പരീക്ഷ എഴുതുന്നതിനു വേണ്ടി എത്തിയ ഒരു വധുവിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശരീരം നിറയെ ആഭരണങ്ങൾ ധരിച്ച് വിവാഹ വസ്ത്രവും അണിഞ്ഞ് ഫുള്‍ മേക്കപ്പില്‍ പരീക്ഷ ഹാളിൽ എത്തുകയായിരുന്നു ഇവര്‍. വിവാഹ വേഷമായ പട്ടു  സാരിയുടെ പുറത്തു കൂടി കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനിൽ എന്ന വധു പരീക്ഷ ഹാളിലേക്ക് എത്തിയത്.

സഹപാഠികൾ ആണ് ശ്രീലക്ഷ്മിയെ കോട്ട് ധരിപ്പിക്കുന്നത്. കോട്ടിന് പുറത്ത് സ്റ്റെതസ്കോപ്പും വധു ധരിച്ചിട്ടുണ്ടായിരുന്നു. ശ്രീലക്ഷ്മി അനിൽ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർഥിനിയാണ്. വിവാഹ ദിവസവും പരീക്ഷയും ഒരുമിച്ചു വന്നതോടെ വിവാഹത്തിരക്കിനിടയില്‍ പരീക്ഷയ്ക്ക് സമയം കണ്ടെത്തുക ആയിരുന്നു അവര്‍. വിവാഹത്തിന്‍റെ  തിരക്കുകള്‍ക്കിടയിലും പരീക്ഷയ്ക്ക് വേണ്ട എല്ലാ പ്രിപ്പറേഷനും ശ്രീലക്ഷ്മി നടത്തിയിരുന്നു. ഏതായാലും ഈ വധുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ വലിയ സ്വീകാര്യത നേടി. ഒപ്പം സോഷ്യൽ മീഡിയയുടെ കൈയ്യടിയും നേടി. കുടുംബ ജീവിതത്തിന്‍റെ ഒപ്പം പഠനവും മുന്നോട്ടു കൊണ്ടു പോകുന്ന ശ്രീലക്ഷ്മി ഏവർക്കും ഒരു പ്രചോദനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button