സിംഗിൾ ആണെന്ന വിഷമം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ; ഞാനും സിംഗിൾ ആണ്; സിംഗിള്‍ ആയതിന്റെ മേന്മ വിവരിച്ച് നാഗാലാൻഡ് മന്ത്രി

വാലന്റൻസ് ദിനത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങൾ നിറയെ കമിതാക്കളുടെ പ്രണയ പോസ്റ്റുകളുടെ പ്രളയമാണ്. ഫെബ്രുവരി 14 ലോകമെമ്പാടും ഉള്ള കമിതകൾ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. വ്യത്യസ്തമായ കാഴ്ചകൾ, അതിലേറെ വ്യത്യസ്തമായ ആശയങ്ങൾ ഒക്കെ പ്രണയദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തിൽ നിറഞ്ഞു. എന്നാൽ വാലന്റൈൻസ് ഡേ യുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കമിതാക്കൾ കൊണ്ടാടുമ്പോൾ ഒരു വിഭാഗം നിരാശയിലാണ്. പറഞ്ഞു വന്നത് പ്രണയം ഇല്ലാത്തവരെ കുറിച്ചാണ്. അതെ സിംഗിളായവരുടെ ദുഃഖം അത് അവർക്ക് മാത്രമല്ലേ  അറിയൂ. സിംഗിള്‍ ആയി തുടരുന്നവരെ ആശ്വസിപ്പിക്കുന്ന പോസ്റ്റുകളും മീമുകളും ഒരു ഭാഗത്തുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത് നാഗാലാൻഡ് മന്ത്രിയായ ടെൻജൻ ഇമ്നയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ്. ആള് ഒരു തമാശക്കാരൻ ആണ്. തന്റെ അതീവ ഗൗരവമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം പ്രചോദനമായ വരികൾ കുറിച്ചത്.

naga land minister
സിംഗിൾ ആണെന്ന വിഷമം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ; ഞാനും സിംഗിൾ ആണ്; സിംഗിള്‍ ആയതിന്റെ മേന്മ വിവരിച്ച് നാഗാലാൻഡ് മന്ത്രി 1

സ്വാതന്ത്ര്യം ഒരു വലിയ പാരിതോഷികമാണ്, അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. അതുകൊണ്ട് ഈ ദിവസം നമുക്ക് ആഘോഷമാക്കാം. സിംഗിൾ ആയവർ വാഴ്ക എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടെൻജൻ ഇമ്ന അവിവാഹിതനാണ്. വിവാഹവുമായി ബന്ധപ്പെട്ടും  കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെ വളരെ രസകരമായ ട്രോളുകൾ അദ്ദേഹം നേരത്തെയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്. മന്ത്രിയുടെ ട്രോളുകൾക്കും പോസ്റ്റുകൾക്കും സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ വാലന്റൈൻസ് ഡേ സ്പെഷ്യൽ പോസ്റ്റും ട്വിറ്ററിൽ ട്രെൻഡിങ് ആണ്. ഇതിന് താഴെ നിരവധി പേരാണ് അതീവ രസകരമായ പല ചർച്ചകളും തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button