മജ്ജ മാറ്റി വച്ചിട്ടും ഫലം കണ്ടില്ല; അനു വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക്  യാത്ര തിരിച്ചു; അമ്മ നഷ്ടപ്പെട്ട കുരുന്നുകളെ എങ്ങനെ അശ്വസ്സിപ്പിക്കുമെന്നറിയാതെ പ്രിയപ്പെട്ടവര്‍

ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാ ദുഃഖത്തിലാഴ്‌ത്തി 37കാരി അനു ഒരു വേദനയും ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. അനു ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷയിലായിരുന്നു ഭർത്താവ് മാർട്ടിനും രണ്ടു കുരുന്നുകളും. അവരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ അന്ത്യം ആയത്. അത്യപൂർവമായ രക്താർബുദം ബാധിച്ചാണ് അനു മരണപ്പെട്ടത്. രണ്ടു വർഷം മുൻപാണ് അനുവിന് ഈ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയുടെ ആവശ്യത്തിനു വേണ്ടി മൂന്നാഴ്ച മുൻപാണ് അനു ഭർത്താവിന്‍റെ ജോലി ജോലി സ്ഥലമായ ഇംഗ്ലണ്ടില്‍ എത്തുന്നത്. അവിടുത്തെ പ്രശസ്തമായ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു ഭർത്താവ് മാർട്ടിൻ.

anu 1
മജ്ജ മാറ്റി വച്ചിട്ടും ഫലം കണ്ടില്ല; അനു വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക്  യാത്ര തിരിച്ചു; അമ്മ നഷ്ടപ്പെട്ട കുരുന്നുകളെ എങ്ങനെ അശ്വസ്സിപ്പിക്കുമെന്നറിയാതെ പ്രിയപ്പെട്ടവര്‍ 1

നേരത്തെ തന്നെ അനുവിന് മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ട് വരിക ആയിരുന്നു.   ഇവിടെ എത്തിയിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റം ഉണ്ടായില്ല. തുടർന്ന് അനുവിനെ ഇവരെ കൂടുതൽ സൗകര്യമുള്ള മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് ഏവരെയും കണ്ണീരിലാഴ്ത്തി അനുവിന്റെ ജീവൻ നഷ്ടപ്പെടുന്നത്. ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അനുവിന്. 

രണ്ട് വര്ഷം മുന്‍പാണ് അനുവിന് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു കോഴിക്കോടും ബങ്ഗ്ലൂരും ഉള്ള വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു.  ഇതിന് ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ഭര്‍ത്താവിന്‍റെ ജോലി സ്ഥലമായ ഇങ്ഗ്ളണ്ടിലേക്ക് വന്നത്. 2011 മുതൽ 2019 വരെ അനു മസ്കറ്റിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഇളയ കുട്ടിയുടെ പ്രസവത്തിനോട് അനുബന്ധിച്ചാണ് ഇവർ നാട്ടിലേക്ക് മടങ്ങി വരുന്നത്. ഈ സമയത്താണ് ഇവര്‍ക്ക് ഈ അപൂർവ്വ രോഗം ഉണ്ട് എന്ന കാര്യം തിരിച്ചറിയുന്നത്. തുടര്ന്ന് ചികിത്സ നടന്നു വരിക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button