പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞാണ് ഹക്കീം യാത്രയായത്; അവസാന ശ്വാസത്തിലും പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളുമായാണ് ഹക്കീം വിട പറഞ്ഞത്; പ്രവാസിയുടെ കൊലപാതകം തീരാ നൊമ്പരമാകുമ്പോൾ

കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് സ്വദേശിയായ ഹക്കീം ഷാര്ജയില്‍ വച്ച് അതി ദാരുണമായി കൊല ചെയ്യപ്പെടുന്നത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തു വച്ചായിരുന്നു ഹക്കീം മരിച്ചത്. സഹപ്രവർത്തകരും പാക്കിസ്ഥാൻ സ്വദേശിയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ  എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഹക്കീമിന് പാകിസ്താന്‍ സ്വദേശിയുടെ  കുത്ത് ഏൽക്കുന്നത്.

nri died
പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞാണ് ഹക്കീം യാത്രയായത്; അവസാന ശ്വാസത്തിലും പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളുമായാണ് ഹക്കീം വിട പറഞ്ഞത്; പ്രവാസിയുടെ കൊലപാതകം തീരാ നൊമ്പരമാകുമ്പോൾ 1

മറ്റു നടപടികൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം ഹക്കീമിന്റെ മൃതദേഹം രാത്രി 12 മണിയോടെ ഷാർജ കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തിക്കുന്നതിനു വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചതായി അഷറഫ് താമരശ്ശേരി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഹക്കീം ദുബായിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോയിലെ ജീവനക്കാരനായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുള്ള കഫറ്റീരിയൽ എത്തിയ ഹക്കീമിനെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കടയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുക ആയിരുന്നു.  നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹക്കീന് വളരെ അപ്രതീക്ഷിതമായി കുത്ത് ഏൽക്കുന്നത്. പ്രതീക്ഷിക്കാതെയുള്ള ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് അവസാനമായി ഹക്കീം ആകെ ആശങ്കപ്പെട്ടത് തന്‍റെ  കുടുംബത്തെക്കുറിച്ച് മാത്രമായിരുന്നു. തന്റെ പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര ചോദിച്ചാണ് ഹക്കീം ഈ ലോകത്ത് നിന്നും യാത്രയായത്. തന്റെ അവസാനത്തെ ശ്വാസത്തിൽ പോലും പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളുമായാണ് ഹക്കീം വിട പറഞ്ഞത് എന്ന് അഷ്റഫ് താമരശ്ശേരി സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button