ഭർത്താവിനെയും അമ്മായിയമ്മയെയും അതി ക്രൂരമായി കൊന്നു കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി ഒടുവിൽ പിടിയിലായത് ഇങ്ങനെ
ഏഴു മാസം മുൻപ് കാമുകന്റെ സഹായത്തോടെ ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി ഒടുവിൽ പോലീസ് പിടിയിൽ. മേഘാലയയിലാണ് സംഭവം നടന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മേഘാലയിലെ ഡാവ്കി നദിയിൽ നിന്നും ലഭിച്ചതായി പോലീസ് അറിയിച്ചു. ഈ കോലാപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഒരാള്‍ യുവതിയുടെ കാമുകന്റെ സുഹൃത്താണ്.
ഈ സംഭവങ്ങളെല്ലാം നടക്കുന്നത് 2022 സെപ്റ്റംബറില്‍ ആണ്. ഭർത്താവിനെ കാണാനില്ല എന്ന് കാണിച്ചു ബന്ധന കലിത എന്ന യുവതി പോലീസിൽ പരാതി നൽകി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇതേ പരാതി തന്നെ മറ്റൊരു ബന്ധുവും നൽകുകയുണ്ടായി. ഇതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്തു വരുന്നത്.
2022 ഓഗസ്റ്റ് 17നാണ് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ബന്ധന കലിത തന്റെ ഭർത്താവ് അമർജ്യോതി ഡേയെയും ഭര്‍ത്താവിന്റെ അമ്മ ശങ്കരി ഡേയെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. പിന്നീട് ഈ മൃതദേഹങ്ങൾ ഇവർ മുറിച്ച് കഷണങ്ങളാക്കി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഇവർ വീട് വിട്ടു പോയി. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് ഇവര്‍ ഈ വീട്ടിലേക്ക് മടങ്ങി എത്തിയത്.
വീട്ടിൽ തിരിച്ചെത്തിയ ബന്ധന ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മൃതദേഹ അവശിഷ്ടങ്ങൾ 200 കിലോമീറ്റർ അകലെയുള്ള ഡാവകി എന്ന നദിയിൽ കൊണ്ടു പോയി വലിച്ചെറിയുക ആയിരുന്നു. അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കൊലപാതകം നടത്തുന്നതിന് യുവതിക്ക് പിടിയിലായ പ്രതികളെക്കൂടാതെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണ് പോലീസ്.