100 പ്രാവശ്യം വിവാഹം കഴിക്കുന്നത് ജീവിതലക്ഷ്യം; ഇതുവരെ 26 വിവാഹം കഴിച്ചു; ഭാര്യമാർക്ക് 20 വയസ്സിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല; ആദ്യത്തെ പ്രസവം കഴിഞ്ഞാല്‍ ഭാര്യയെ ഉപേക്ഷിക്കും; അറിയാം ഈ 60 കാരനെ കുറിച്ച്

100 സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് ഒരു 60 കാരൻ. ഇയാൾ ഇതിനോടകം തന്നെ 26 പ്രാവശ്യം വിവാഹം കഴിക്കുകയും 22 ഭാര്യമാരെ വിവാഹം മോചനം ചെയ്യുകയും ചെയ്തു. ഇസ്ലാംബാദ് സ്വദേശിയായ ഈ അറുപതുകാരൻ ജീവിക്കുന്നത് തന്നെ വിവാഹം കഴിക്കാൻ വേണ്ടിയാണ്.

marriage man
100 പ്രാവശ്യം വിവാഹം കഴിക്കുന്നത് ജീവിതലക്ഷ്യം; ഇതുവരെ 26 വിവാഹം കഴിച്ചു; ഭാര്യമാർക്ക് 20 വയസ്സിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല; ആദ്യത്തെ പ്രസവം കഴിഞ്ഞാല്‍ ഭാര്യയെ ഉപേക്ഷിക്കും; അറിയാം ഈ 60 കാരനെ കുറിച്ച് 1

100 സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് തൻറെ സ്വപ്നം എന്ന് ഇദ്ദേഹം പറയുന്നു. എല്ലാ ഭാര്യമാരിലും കുട്ടികൾ വേണം. കുട്ടികൾ ജനിച്ചാൽ ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്യും. ഇതിനോടകം തന്നെ ഇയാളെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 60 വയസ്സുള്ള ഇയാളുടെ ഒപ്പം ഇപ്പോൾ നാല് ഭാര്യമാരാണ് ഉള്ളത്. ഭാര്യമാർക്ക് ഒരു കാരണവശാലും 19 അല്ലെങ്കിൽ 20 വയസ്സിന് മുകളിൽ പ്രായമുണ്ടാകാൻ പാടില്ല എന്ന നിർബന്ധം ഇയാൾക്കുണ്ട്.

ഇപ്പോൾ ഉള്ള നാലു ഭാര്യമാരെയും കുട്ടികൾ ഉണ്ടായതിനു ശേഷം ഉപേക്ഷിക്കുമെന്ന് ഇയാള്‍ പറയുന്നു. അതേസമയം ഇയാളുടെ രീതികൾ അറിഞ്ഞു കൊണ്ട് തന്നെ യാണ് പല പെൺകുട്ടികളും ഇയാളെ വിവാഹം കഴിക്കാൻ മുന്നോട്ടു വരുന്നു എന്നതാണ് ഏറെ കൗതുകം. നേരത്തെയും ഇത്തരത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഒന്നിലേറെ തവണ വിവാഹം കഴിച്ച വയോധികളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്നതു കൊണ്ടുതന്നെ അവിടെ ഇത് സർവ്വസാധാരണമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button