എങ്ങനെ കേസ്സെടുക്കും; അരിക്കള്ളൻ കാട്ടാന; കാട്ടാന ഗോഡൗണിൽ കടന്ന് മോഷ്ട്ടിച്ചത് 400 കിലോ അരി
കർണാടകയിലെ ഹാസൻ ജില്ലയിലെ അനുകട്ട ഗ്രാമത്തിലെ അഗ്രികൾച്ചർ പ്രൊഡ്യൂസ് ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വളരെ രസകരമായ ഒരു മോഷണം നടന്നു. മോഷണം നടത്തിയ ആളിന്റെ പ്രത്യേകത കൊണ്ട് തന്നെ ഈ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇവിടെ മോഷണം നടത്തിയത് മനുഷ്യന് അല്ല, ഒരു കാട്ടാനയാണ്. ഗോഡൗണിൽ കടന്നു കയറി 400 കിലോ അരിയാണ് കാട്ടാന കട്ട് തിന്നത്.
ഗോഡൗണിൽ അരി സൂക്ഷിച്ചിരുന്ന ചാക്കുകൾ പലതും കാലിയായി കിടക്കുന്നത് കണ്ടു സി സി ടി വീ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കള്ളൻ ആരാണ് എന്ന് ജീവനക്കാർ തിരിച്ചറിയുന്നത്. ഗ്രാമത്തിലുള്ളവർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തലേ ദിവസം എത്തിച്ച അരിയാണ് കാട്ടാന അതി വിദഗ്ദമായി കവർന്നത്. അരി കാണാതായപ്പോൾ ഇത് എവിടെ പോയി എന്ന് മനസ്സിലാക്കാൻ വേണ്ടി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ പിന്നിലുള്ള യഥാർത്ഥ വ്യക്തി ആരാണെന്ന് കണ്ടെത്തിയത്.
ഭക്ഷണം തേടിയെത്തിയ ആന ആദ്യം ഗോഡൗണിന് ചുറ്റും വലം വച്ചു. പിന്നീട് ഗോഡൌണിന്റെ മുന്നിലെയും പിന്നിലെയും വാതിലുകൾ തകർത്തു അകത്ത് കടക്കുക ആയിരുന്നു. ഗോഡൗണിന്റെ ഉള്ളിൽ കയറിയ ആന അരിച്ചാക്കുകൾ എടുത്തു കൊണ്ടുപോയി അതിനുള്ളിൽ ഉള്ള അരി മുഴുവന്‍ തിന്നു തീർക്കുക ആയിരുന്നു. വെളുപ്പിന് നാലു മണിയോടെ ആണ് ഈ വിചിത്രമായ മോഷണം നടന്നത്. 4 കിന്റൽ അരി ആന തിന്നു തീർത്തു . ജീവനക്കാർ ഈ വിവരം നാട്ടിലുള്ള പ്രാദേശിക അധികാരികളെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവർ സംഭവസ്ഥലത്ത് എത്തി ഉചിതമായ മറുപടി സ്വീകരിച്ചിട്ടുണ്ട്.