കോണ്ടം കൊണ്ടൊരു റാംപ് വാക്ക്; വ്യത്യസ്ഥമായ ഫാഷന്‍ ആശയം പങ്ക് വച്ച് പ്രമുഖ ഫാഷന്‍ ബ്രാന്റ് ഡീസല്‍
ഫാഷൻ ലോകം എന്നും ട്രെൻഡുകൾക്ക് പിറകെയാണ്. പുറത്തു നിന്ന് നോക്കി കാണുന്ന ഒരു സാധാരണക്കാരന് അത് ചിലപ്പോൾ അത്ഭുതവും കൗതുകവും സൃഷ്ടിച്ചേക്കാം . പല വ്യത്യസ്തതകളും പല ഫാഷൻ ബ്രാൻഡുകളും അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ തികച്ചും വ്യത്യസ്തത തോന്നുന്ന ഒരു വാർത്തയാണ് ഫാഷൻ ലോകത്ത് നിന്നും പുറത്തു വന്നിട്ടുള്ളത്. അറിയപ്പെടുന്ന ഫാഷൻ ബ്രാൻഡ് ആയ ഡീസൽ ആണ് തങ്ങളുടെ പുത്തൻ കളക്ഷൻ ഏറെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു ഷോയിലെ താരമായി മാറിയത്.
ഇതിനായി അവർ ഉപയോഗിച്ചത് 2 ലക്ഷത്തോളം കോണ്ടമാണ്. ഇത്രയധികം കോണ്ടം കുന്നുപോലെ കൂട്ടിയിട്ടാണ് ഇവർ തങ്ങളുടെ ഫാഷൻ ഷോയ്ക്ക് പശ്ചാത്തലം ഒരുക്കിയത് . ഈ കോണ്ടത്തിന്റെ മുകളിലൂടെ ആണ് ഫാഷൻ മോഡലുകൾ റാമ്പിലേക്ക് നടന്നെടുത്തത്. 2023ലെ തങ്ങളുടെ ഏറ്റവും നൂതനമായ കളക്ഷൻ അവർ ഇങ്ങനെയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അറിയപ്പെടുന്ന കോണ്ടം നിർമ്മാതാക്കളായ ഡ്യുറക്സുമായി ചേർന്ന് സംഘടിപ്പിച്ച ഒരു ഷോ ആയിരുന്നു ഇത് . ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു ഫാഷന്‍ വീക്ക് അവര്‍ സംഘടിപ്പിച്ചത്.
ഫാഷൻ ഷോയിൽ കോണ്ടം പശ്ചാത്തലമായി ഉപയോഗിച്ചത് മാത്രമല്ല ഇതിൽ ഏറ്റവും വലിയ പ്രത്യേകത. തങ്ങൾ ഇത്തവണ അവതരിപ്പിച്ച എല്ലാ വസ്ത്രങ്ങളും ഫാഷന്‍ ഔട്ട് ലെറ്റ് വഴി വിൽപ്പന നടത്തുമ്പോള്‍ സൗജന്യമായി കോണ്ടം നൽകുകയും ചെയ്യും എന്ന് കമ്പനി അറിയിച്ചു . ഈ ഷോയിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്കും കോണ്ടം അടങ്ങിയ ക്ഷണക്കത്തുകളാണ് കമ്പനി നൽകിയത്. കോണ്ടത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്.