മകളെ രക്ഷിക്കാൻ കാട്ടു പന്നിയുമായി പോരാടി; പന്നിയെ കൊലപ്പെടുത്തിയെങ്കിലും അമ്മയ്ക്ക് ദാരുണ അന്ത്യം
അമ്മ എന്ന വാക്കിനെ സ്നേഹം എന്നതിന്റെ പ്രതിരൂപം ആയിട്ടാണ് കാണുന്നത്. പലപ്പോഴും തങ്ങളുടെ മക്കളുടെ സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ തയ്യാറാണ് ഓരോ അമ്മമാരും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. തൻറെ കുഞ്ഞിന്റെ ജീവന് രക്ഷിക്കുന്നതിനു വേണ്ടി കാട്ടു പന്നിയുമായി പോരാടി സ്വന്തം ജീവൻ തന്നെ ത്യജിച്ചിരിക്കുകയാണ് ഈ അമ്മ. ഛത്തീസ്ഗഡിലെ കോർബ പസ്സാൻ എന്ന വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തെലിയമാര്‍ എന്ന ഗ്രാമത്തില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് അമ്മ മരണപ്പെടുന്നത്.
തന്റെ മകളെ രക്ഷിക്കുന്നതിനു വേണ്ടി ഈ അമ്മ കാട്ടു പന്നിയുമായി പോരടിച്ചത് 30 മിനിറ്റോളം നേരമാണ്. 11 വയസ്സ് മാത്രം പ്രായമുള്ള മകളുടെ നേർക്ക് ഒറ്റയാൻ പാഞ്ഞു വരുന്നത് കണ്ടു അതിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു ഇവർ. ദുവിസിയ ഭായ് എന്നാണ് ഈ ധീരയായ അമ്മയുടെ പേര്.
ഇവർ തന്റെ മകളുമായി ഫാമിലിക്ക് ജോലിക്ക് പോകുന്നതിനിടയാണ് ഇരുവരെയും ആക്രമിക്കുവാൻ കാട്ടു പന്നി പാഞ്ഞടുത്തത്. ഇതോടെ മകളെ രക്ഷിക്കുന്നതിനു വേണ്ടി വന്യമൃഗവുമായി ആ അമ്മ പോരാടുകയായിരുന്നു. അര മണിക്കൂറോളം നേരമാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവർ കാട്ടു പന്നിയുമായി പോരടിച്ചത്. ഒടുവിൽ ദുവിസിയ ഭായ് കാട്ടുപന്നിയെ കൊലപ്പെടുത്തിയെങ്കിലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തേണ്ടതായി വന്നു. സംഭവം അറിഞ്ഞ് വന പാലകരും പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് എത്തി മറ്റ് നടപടികൾ സ്വീകരിച്ചു. പന്നിയുടെ ആക്രമണത്തില്‍ കുട്ടി നിസാര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.