യഥാർത്ഥ യേശുക്രിസ്തു ഞാനാണ് …എനിക്ക് വെള്ളം ചായ ആക്കാനുള്ള കഴിവുണ്ട്…ഇങ്ങനെ പോയാല്‍ ഇയാളുടെ കുരിശേറ്റം  ഈസ്റ്ററിന് നടത്തുമെന്ന് പ്രദേശവാസികൾ…

താനാണ് യേശുക്രിസ്തു എന്ന വിചിത്ര അവകാശ വാദവുമായി ഒരു കെനിയൻ യുവാവ്. ബംഗാമ സ്വദേശിയായ എലിയുഡ് സിമിയു എന്ന ആളാണ് ഈ വിചിത്രമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തനിക്ക് പച്ച വെള്ളം ചായ ആക്കാൻ കഴിയും എന്നാണ് അയാൾ പറയുന്നത്. നിലവിൽ ഇയാൾ അറിയപ്പെടുന്നത് ബാങ്കോമ യേശു എന്ന പേരിലാണ്. കെനിയയിലെ ലുക്കെ കോ എന്ന ഗ്രാമത്തിൽ ന്യൂ ജെറുസലേം എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങിയതും അതിൻറെ ചുമതലകൾ വഹിക്കുന്നതും ഇയാളാണ്.

9234d84f61bdeb9c2d0927af23270b8ae2849416b6ad7e6b50bbc43220d39f17

ബൈബിളിൽ പറയുന്ന യേശു ക്രിസ്തു താനാണ് . തന്‍റെ സിദ്ധികളെ കുറിച്ചുള്ള കഥകളാണ് ബൈബിളില്‍ പറയുന്നത്.  തനിക്ക് നിരവധി അത്ഭുത സിദ്ധികൾ ഉണ്ട്,  അതുകൊണ്ടു തന്നെ,  എല്ലാവരും തന്നെ ആരാധിക്കണം എന്നാണ് ഇയാൾ പറയുന്നത്.

അതേസമയം ഇയാൾക്കെതിരെ ചില ഗ്രാമവാസികളും രംഗത്ത് വരികയുണ്ടായി. ഈ പോക്ക് പോവുക ആണെങ്കിൽ ഇയാളെ ഈസ്റ്റർ ആകുന്നതോടെ കുരിശിൽ ഏറ്റും എന്നാണ് അവർ പറയുന്നത്.

images 2023 03 10T100137.915

2009 ല്‍ നടന്ന ഒരു കുടുംബ വഴക്കിനിടയിൽ ഇയാളുടെ തലയ്ക്ക് അടി ഏറ്റിരുന്നു. തുടർന്ന് ആശുപത്രിയില്‍  എത്തി ചികിത്സ നൽകുകയും ചെയ്തു. അതിനു ശേഷം ആണ് ഇയാൾ യേശുവാണ് എന്ന അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നത്. ആ സംഭവത്തിന് ശേഷം  ഇയാളുടെ മാനസികനില തെറ്റിയ അവസ്ഥയിലാണ് എന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ട് ഇയാളെ ഒന്നു പേടിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് കുരിശിൽ ഏറ്റും എന്ന് പലരും പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button