ഒരു വയസ്സുള്ള കുഞ്ഞിൻറെ തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഫ്രൂണം കണ്ടെത്തി…ഇത് അത്യപൂര്‍വ്വം…

ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ തലച്ചോറിന്റെ ഉള്ളിൽ നിന്നും ഇരട്ടയുടെ ഫ്രൂണം കണ്ടെത്തി. ലോകത്തെ തന്നെ അമ്പരിപ്പിച്ച ഈ സംഭവം നടന്നത് ചൈനയിലാണ് . കുട്ടിയുടെ തലച്ചോറിന്‍റെ ഉള്ളിൽ നിന്നും ഇരട്ടയുടെ ഭ്രൂണം നീക്കം ചെയ്തതായും ഇപ്പോള്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ട മെഡിക്കൽ ജേണലിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

images 2023 03 13T203656.342

പ്രസവിച്ചപ്പോള്‍ മുതല്‍ തന്നെ കുട്ടിക്ക് സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള തലയായിരുന്നു ഉണ്ടായിരുന്നത്. ഒരു വയസ്സായതോടെ കുട്ടിയുടെ തലയുടെ വലുപ്പം സാധാരണയില്‍ നിന്നും കൂടുതല്‍ ആയിരുന്നു . ഇതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്നു സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിന്‍റെ ഉള്ളിൽ ഫ്രൂണം ഉള്ളതായി കണ്ടെത്തിയത് . ഈ ഫ്രൂണത്തിന്റെ  കൈ കാലുകളും എല്ലുകളും ഉൾപ്പെടെയുള്ള അവയവങ്ങൾ ചെറിയ തോതിൽ വികസിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു.

images 2023 03 13T203649.827

ഈ അവസ്ഥയ്ക്ക് ആരോഗ്യ വിദഗ്ധര്‍ പറയുന്ന പേര് ഇൻട്രോ വെർട്ടിക്കുലർ ഫീറ്റസ് എന്നാണ് . ഗർഭാശയത്തിൽ വച്ച് ഇരട്ടകൾ കൂടിച്ചേരുമ്പോഴാണ് സാധാരണായി ഇങ്ങനെ സംഭവിക്കാനുള്ളത്. ഇവയിൽ ഒന്നിന്റെ വളർച്ച മാത്രമേ കൃത്യമായി സംഭവിക്കുകയുള്ളൂ. ഒരു കുട്ടിയുടെ വയറ്റിൽ മറ്റൊരു കുട്ടി വളരുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ വളരെ അപൂർവ്വമായി മാത്രമാണ് തലച്ചോറിനുള്ളിൽ ഇത്തരത്തില്‍ ഫ്രൂണം വളരുന്നത്. ലോകത്ത് തന്നെ ഇത്തരം കേസുകൾ വളരെ കുറച്ചു മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത് സംഭവിക്കാൻ സാധ്യത ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button