അധികാരമേറ്റെടുത്ത ചാൾസ് രാജാവിന്റെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം; ഇത് കീഴ്വഴക്കത്തിന് വിരുദ്ധം; നൽകുന്നത് ശക്തമായ സൂചന
അധികാരമേറ്റ ചാൾസ് രാജാവ് നിർണായകമായ മാറ്റങ്ങളാണ് ബ്രിട്ടീഷ് രാജഭരണത്തിൽ വരുത്തുന്നത്. രാജകുമാരന്മാരെ വലിയ പദവികളിൽ നിന്നും അദ്ദേഹം നീക്കം ചെയ്തു. ഇത് കേട്ട് കേൾവി ഇല്ലാത്ത നടപടിയാണ്. ബ്രിട്ടീഷ് രാജ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നു എന്നതിനുള്ള സൂചനയാണ് ഇത് നൽകുന്നത്. നേരത്തെ തന്നെ രാജകുടുംബത്തിനുള്ളിൽ പടല പിണക്കങ്ങൾ ഉണ്ടെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴുള്ള രാജാവിന്റെ പെരുമാറ്റം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
തന്റെ അഭാവത്തിൽ രാജാവിന്റെ അധികാരങ്ങൾ ആർക്കായിരിക്കണം എന്ന കാര്യത്തിലാണ് ചാൾസ് രാജാവ് നിര്‍ണായക മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. സാധാരണയായി കുടുംബത്തിലെ ഏതെങ്കിലും രാജകുമാരന്മാരെയാണ് ചുമത ഏൽപ്പിക്കാറുള്ളത്. ഹാരിയെയും ആൻഡ്രൂവിനെയും ആയിരുന്നു രാജാവ് പദവി ഏൽപ്പിക്കേണ്ടിയിരുന്നത്. പക്ഷേ ഈ പതിവുകൾ അദ്ദേഹം തെറ്റിച്ചു.
തനിക്ക് പകരം ചുമതലകൾ കൈമാറുന്നതിലേക്ക് ഇരുവരെയും പരിഗണിക്കേണ്ട എന്ന നിലപാടിലാണ് രാജാവ് എത്തിയത്. മാത്രമല്ല ഇവരെ പാടേ ഒഴിവാക്കുകയും ചെയ്തു.
1937ലെ റീജിയൻസ് നിയമമനുസരിച്ച് രാജാവിന് പ്രത്യേക അധികാരവും സംരക്ഷണവും ഉണ്ട്. അദ്ദേഹത്തിന് രാജകുടുംബത്തിന്റെ ഭാഗമായ ഒരു സഹോദരനെയോ പ്രായപൂർത്തിയായ നാല് പേരെയും അധികാര സ്ഥാനത്തിലേക്കുള്ള കൗൺസിലറായി നിയമിക്കാം. ഇവർക്ക് ഔദ്യോഗികമായ പദവിയും അധികാരവും ഉണ്ടായിരിക്കും. എന്നാൽ ഈ കീഴ്വഴക്കം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ജോലിയില്ലാത്ത കുടുംബത്തിലെ മൂന്നുപേരെ ആയിരിക്കും ആ സ്ഥാനത്തേക്ക് നിയമിക്കുക എന്നാണ് ലഭിക്കുന്ന സൂചന. ചാൾസ് രാജാവ് വിദേശത്ത് ആയിരിക്കുമ്പോൾ ഇവർക്കായിരിക്കും ചുമതല. അധികം വൈകാതെ തന്നെ ഈ നിയമം പ്രാബല്യത്തിൽ വരും. ആൻ രാജകുമാരിയും ഇളയ സഹോദരൻ എഡ്വേഡിനും ആയിരിക്കും പകരം ചുമതല ലഭിക്കുക എന്നാണ് സൂചന.