ഇന്ത്യ പാകിസ്ഥാൻ പ്രശ്നം വരെ പരിഹരിച്ച് തരാമെന്ന അവകാശവാദവുമായി വിവാദ ആൾ ദൈവം… ഒരു സിറ്റിങ്ങിന് രണ്ടര ലക്ഷം രൂപ …
ആൾദൈവങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണ് ഇന്ത്യ. എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് അഞ്ച് ആൾദൈവങ്ങൾ എങ്കിലും ഉണ്ട്. ഉത്തർപ്രദേശിലെ പ്രശസ്തനായ ആൾദൈവമാണ് കറൌളി ബാവ. നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് കരൌളി ബാബ. ഇപ്പോഴിതാ തൻറെ അടുത്ത് പൂജയ്ക്ക് എത്തുന്നവരുടെ ഫീസ് ക്രമാതീതമായി വർദ്ധിപ്പിച്ചാണ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
കരൌളി ബാബയുടെ യഥാർത്ഥ പേര് സന്തോഷ് സിംഗ് ഫാദോറിയ എന്നാണ്. അദ്ദേഹത്തിന്റെ ആശ്രമത്തിലാണ് പൂജ നടക്കുന്നത്. നേരത്തെ ഒരു പൂജയ്ക്ക് 1,51,000 രൂപ ആയിരുന്നിടത്ത് ഇപ്പോൾ ഇത് ഒറ്റയടിക്ക് ഇത് 2,51,000 ആയി ഇദ്ദേഹം വർദ്ധിപ്പിച്ചിരിക്കുകയാണ്. തൻറെ ആശ്രമത്തിൽ നടത്തുന്ന പൂജയിലൂടെ മാരകമായ അസുഖങ്ങൾ വരെ ഭേദമാകും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഫീസ് ഇത്രയൊക്കെ ആണെങ്കിലും അദ്ദേഹത്തെ കാണാൻ വലിയ ജനത്തിരക്കാണ് ഉള്ളത് . മാർച്ച് 31 വരെ ഫുൾ ബുക്ക്ഡ് ആണ്. പുതുക്കിയ ഫീസ് നിരക്ക് ഏപ്രിൽ ഒന്നു മുതലാണ് നടപ്പിലാക്കുന്നത്.
എന്നാൽ ഇത്രയധികം പണം മുടക്കി പൂജ നടത്തിയിട്ടും ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നാണ് ഒരു വിഭാഗം പരാതിപ്പെടുന്നത്. എന്നാൽ ഇതൊക്കെ തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം മാത്രമാണ് എന്നാണ് ബാവയുടെ അവകാശവാദം. ബാബ പറയുന്നത് താൻ ഇടപെട്ടാൽ ഇന്ത്യ പാകിസ്ഥാൻ പ്രശ്നം വരെ പരിഹരിക്കാൻ കഴിയും എന്നാണ്. മാത്രമല്ല കോവിഡ് രൂക്ഷമായിരുന്ന കാലത്ത് തന്റെ ഭക്തരിൽ ആർക്കും രോഗം ബാധിച്ചിട്ടില്ല എന്നും ഇയാൾ പറയുന്നു.