പരിക്കേറ്റ സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ ആരിഫിനെതിരെ കേസ്സെടുത്ത് വനം വകുപ്പ്… നോട്ടീസ്…
ഉത്തർ പ്രദേശിലെ അമേത്തിയിൽ നിന്നും പരിക്കേറ്റ നിലയിൽ കിട്ടിയ സാരസാ കൊക്കിനെ പരിചരിച്ച് മുറിവു ഭേദമാക്കിയ ആരിഫ് എന്ന യുവാവിനെ കുറിച്ചുള്ള വാർത്ത സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. അരീഫും കൊക്കും തമ്മിലുള്ള സൌഹൃദം വലിയ വാര്‍ത്ത ആവുകയ്മ് ചെയ്തു. ഇതേ തുടര്‍ന്നു സമാജവാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇദ്ദേഹത്തെ നേരില്‍ കാണാൻ എത്തുകയും അദ്ദേഹത്തിന്റെ ഒപ്പം ചിത്രം എടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരിഫിനെതിരെ വന്യജീവി സംരക്ഷണ വകുപ്പ് കേസെടുത്തിരിക്കുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 21നു വനം വകുപ്പ് കൊക്കിന് ആരിഫിന്റെ വീട്ടിൽ നിന്നും കൊണ്ടു പോയിരുന്നു. പിന്നീട് ഇതിനെ പക്ഷി സങ്കേതത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൗരി ഗഞ്ച് അസിസ്റ്റന്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മുമ്പാകെ ഏപ്രിൽ നാലിന് ഹാജരായി മൊഴി രേഖപ്പെടുത്താൻ നോട്ടീസ് അയച്ചിരിക്കുന്നത് .
കഴിഞ്ഞ വർഷമാണ് അമേരിക്കയിലെ കൃഷി ഇടത്തിൽ നിന്നും കാലിന് പരിക്കേറ്റ നിലയിൽ സാരസ കൊക്കിനെ ആരിഫിന് ലഭിക്കുക ആയിരുന്നു.
പിന്നീട് അദ്ദേഹം അതിനെ സ്വതന്ത്രമാക്കി എങ്കിലും കൊക്ക് അദ്ദേഹത്തെ വിട്ടു പോകാൻ തയ്യാറായിരുന്നില്ല. കൊക്ക് വീട്ടിലെ ഒരു അംഗത്തെ പോലെയായി മാറി. ഭക്ഷണം പോലും ആരിഫിന്റെ ഒപ്പം ആയി. എപ്പോഴും അരീഫിന്റെ ഒപ്പം തന്നെ ഈ കൊക്ക് ഉണ്ടായിരുന്നു. ഇതിൻറെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നപ്പോൾ അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. സാധാരണ മനുഷ്യനുമായി ഇണങ്ങാത്ത ഈ കൊക്ക് ആരിഫുമായി ഇണങ്ങിയത് വലിയ വാർത്തയായി മാറിയിരുന്നു.