അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവം വല്ലാതെ വിഷമിപ്പിച്ചു; കെഎസ്ആർടിസിക്ക് നൽകിവന്നിരുന്ന ലക്ഷങ്ങളുടെ പരസ്യം ജൂവലറി ഗ്രൂപ്പ് റദ്ദാക്കി; പകരമായി കുട്ടിക്ക് നാലുവർഷം യാത്ര ചെയ്യുന്നതിനുള്ള പണം നൽകും

തിരുവനന്തപുരം കാട്ടാക്കടയില്‍  കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാരുടെ പ്രവർത്തി വലിയ ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഇതിൽ ഉൾപ്പെട്ടവരെ സസ്പെൻഡ് ചെയ്യുന്നതോടൊപ്പം സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. കെ എസ് ആര്‍ ടീ ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമന്റെ മകൾ രേഷ്മയുടെ മൊഴി അനുസരിച്ച് ഇവർക്കെതിരെ ജാമ്യം എല്ലാ വകുപ്പ് ചുമത്തിയിരുന്നു . തുടർന്ന് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയുന്ന സാഹചര്യമുണ്ടായി.

ksrtc 1
അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവം വല്ലാതെ വിഷമിപ്പിച്ചു; കെഎസ്ആർടിസിക്ക് നൽകിവന്നിരുന്ന ലക്ഷങ്ങളുടെ പരസ്യം ജൂവലറി ഗ്രൂപ്പ് റദ്ദാക്കി; പകരമായി കുട്ടിക്ക് നാലുവർഷം യാത്ര ചെയ്യുന്നതിനുള്ള പണം നൽകും 1

ഇപ്പോഴതാ ഈ വിഷയത്തിൽ മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കെ എസ് ആർ ടി സിക്ക് വളരെ വർഷങ്ങളായി ലക്ഷങ്ങളുടെ പരസ്യം നൽകി വന്നിരുന്നു ജ്വല്ലറി ഗ്രൂപ്പ് കമ്പനി ഇതിൽ നിന്നും പിന്മാറി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡാണ് തങ്ങളുടെ പരസ്യം പിൻവലിച്ചത്. ഈ സംഭവം ഞെട്ടൽ ഉണ്ടാക്കി എന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ പറഞ്ഞു.

ksrtc jellery 2
അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവം വല്ലാതെ വിഷമിപ്പിച്ചു; കെഎസ്ആർടിസിക്ക് നൽകിവന്നിരുന്ന ലക്ഷങ്ങളുടെ പരസ്യം ജൂവലറി ഗ്രൂപ്പ് റദ്ദാക്കി; പകരമായി കുട്ടിക്ക് നാലുവർഷം യാത്ര ചെയ്യുന്നതിനുള്ള പണം നൽകും 2

 ആ വീഡിയോ മനസ്സ് മടുപ്പിക്കുന്നതാണ്. അതുകൊണ്ടാണ് കെ എസ് ആർ ടിസിയെ പരസ്യത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. അച്ചായൻസ് ജൂവലറി ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. ഇത്രനാളും കെഎസ്ആർടിസിക്ക് കൊടുത്തിരുന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ കുട്ടികളുടെ കുടുംബത്തിന് നൽകുവാനും കമ്പനി തീരുമാനിച്ചു.  കുട്ടിക്ക് നാലു വർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഈ പണം കൊടുക്കുന്നത്. ഈ കുട്ടിയുടെ വീട്ടിലെത്തി നേരിട്ട് തുക കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button