കുട്ടികൾക്ക് ഉറക്കമില്ല; രാത്രി മുഴുവൻ ഓൺലൈനിൽ തന്നെ; സ്മാർട്ട്ഫോണിന്റെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കുന്നതായി റിപ്പോർട്ട്
യുവതലമുറ സോഷ്യൽ മീഡിയയിൽ അഡിക്ട് ആണെന്ന് പഠനം. മിക്ക കുട്ടികളും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മൊബൈൽ ഫോണിലാണ് സമയം ചെലവഴിക്കുന്നത്. അജ്ഞാതരുമായി ഓൺലൈൻ വഴി ചാറ്റിങ്ങും വീഡിയോ കോളും നടത്തുന്നതിൽ വലിയൊരു വിഭാഗവും പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നാണ് റിപ്പോർട്ട്. കുട്ടികൾക്കിടയിൽ ഡേറ്റിംഗും സെക്സിറ്റിഗും വ്യാപകമാണ്. സമൂഹ മാധ്യമത്തിലൂടെ പല കുട്ടികളും അബഥ സഞ്ചാരത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കൊണ്ട് രാത്രികാലങ്ങളിൽ പല കുട്ടികൾക്കും ഉറക്കം കുറവാണ്.
10 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ഈ പ്രായത്തിലുള്ള മിക്ക കുട്ടികൾക്കും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ട്. ഇവർ പതിവായി അപ്ഡേറ്റ് ചെക്ക് ചെയ്യാറുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ട്. പകുതിയോളം പേർ ടാബ്ലറ്റ് ഉപയോഗിക്കുന്നവരാണ്. 23% പേർ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും. ഇവരില്‍ തന്നെ 10% ത്തോളം പേർ സ്മാർട്ട്വാച്ചും ഉപയോഗിക്കുന്നുണ്ട്. കൗമാര പ്രായത്തിൽ എത്താത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയമപരമായി വിലക്കുണ്ട്. പക്ഷേ മിക്ക കുട്ടികൾക്കും instagram facebook tiktok എന്നിവയിൽ അക്കൗണ്ട് ഉണ്ട്.
മിക്ക കുട്ടികളും ഒരു ദിവസം കുറഞ്ഞത് നാല് മണിക്കൂർ എങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. പലരും ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പ് ഫോൺ ഉപയോഗിക്കുന്നതാണ് അഭിപ്രായ വോട്ടെടുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മാത്രവുമല്ല ഉറങ്ങേണ്ട സമയം ഇവർ ഫോണിൽ ചെലവഴിക്കുന്നുണ്ട്. രക്ഷിതാക്കളെക്കാള്‍ ഇവര്‍ കൂടുതൽ അടുപ്പം കാണിക്കുനത് ഫോണിനോടാണെന്നാണ് പഠനം പറയുന്നത്. ഫോണും ലാപ്ടോപ്പുംസ്വന്തം മുറിയിൽ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് അവരുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കും.