11 മക്കളുടെ അമ്മയാണ്; 30 ഏക്കർ ഭൂമിയും ഫ്ലാറ്റുകള്‍ ഉള്‍പ്പടെ ഏഴു വീടുകളുമുണ്ട്; പക്ഷേ ഒരു നേരത്തെ അന്നത്തിന് വകയില്ല; ജീവിതം നാട്ടുകാരുടെ കാരുണ്യത്തില്‍; ദയാവധത്തിന് അനുമതി തേടി വയോധിക

പുട്ടവ്വ ഹനമന്തപ്പ എന്ന 78കാരി  11 മക്കളുടെ അമ്മയാണ്. അവർക്ക് 30 ഏക്കർ ഭൂമിയും ഫ്ലാറ്റുകള്‍ ഉള്‍പ്പടെ ഏഴ് വീടുകളുമുണ്ട്. പക്ഷേ ഒരു നേരത്തെ അന്നത്തിന് വകയില്ല. മറ്റു നിവൃത്തിയില്ലാതെ ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ് ഈ വീട്ടമ്മ. ഇവര്‍ രാഷ്ട്രപതിക്ക് ഹർജി അയച്ചിരിക്കുകയാണ്.

1776194 page
11 മക്കളുടെ അമ്മയാണ്; 30 ഏക്കർ ഭൂമിയും ഫ്ലാറ്റുകള്‍ ഉള്‍പ്പടെ ഏഴു വീടുകളുമുണ്ട്; പക്ഷേ ഒരു നേരത്തെ അന്നത്തിന് വകയില്ല; ജീവിതം നാട്ടുകാരുടെ കാരുണ്യത്തില്‍; ദയാവധത്തിന് അനുമതി തേടി വയോധിക 1

ഇവർ കാണാടകയിലെ റാണി ബെന്നൂർ രംഗനാഥ നഗര സ്വദേശിയാണ്. ജില്ലാ ഭരണകൂടത്തിന് മുന്നിൽ തനിച്ചിരുന്നു കരയുന്ന ഇവരോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് താൻ അയൽക്കാരുടെ കാരുണ്യം പറ്റിയാണ് ഇപ്പോൾ ജീവിക്കുന്നതെന്ന വിവരം പറയുന്നത്.  പുട്ടവ്വാ ഹനമന്ദപ്പ യുടെ ഉടമസ്ഥതയിൽ 30 ഏക്കർ ഭൂമിയുണ്ടെന്നാണ് ജില്ലാ അധികൃതർ പറയുന്നത്. ഫ്ലാറ്റുകൾ ഉൾപ്പെടെ 7 വീടുകളും ഉണ്ട്. എന്നാൽ ഇവരെ സംരക്ഷിക്കാൻ മക്കൾ തയ്യാറല്ല. ഇതോടെയാണ് ഭരണകൂടത്തിന് മുന്നിൽ ദയാവധം വേണമെന്ന ആവശ്യവുമായി ഈ വയോധിക എത്തിയത്.

mom
11 മക്കളുടെ അമ്മയാണ്; 30 ഏക്കർ ഭൂമിയും ഫ്ലാറ്റുകള്‍ ഉള്‍പ്പടെ ഏഴു വീടുകളുമുണ്ട്; പക്ഷേ ഒരു നേരത്തെ അന്നത്തിന് വകയില്ല; ജീവിതം നാട്ടുകാരുടെ കാരുണ്യത്തില്‍; ദയാവധത്തിന് അനുമതി തേടി വയോധിക 2

ഏഴ് ആൺമക്കളും നാലു പെൺമക്കളും ആണ് ഇവർക്കുള്ളത്. എന്നാൽ ഈ മക്കളാരും തന്നെ ഇവരെ  തിരിഞ്ഞു നോക്കാറില്ല. നിരവധി ശാരീരിക അവശതകൾ ഉള്ളതുകൊണ്ട് തന്നെ ജീവിതം മുന്നോട്ട് നയിക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്.

തന്‍റെ വസ്തുവകകളുടെ വരുമാനത്തിന്റെ പങ്ക് തരാൻ മക്കൾ തയ്യാറാകുന്നില്ല. അയൽക്കാരും നാട്ടുകാരും നൽകുന്ന ഭക്ഷണം കൊണ്ടാണ് ഇവർ ജീവൻ നിലനിർത്തുന്നത്. അഭ്യൂതയകാംശികളുടെ കാരുണ്യം കൊണ്ടു  മാത്രമാണ് താൻ പട്ടിണിയില്ലാതെ കഴിയുന്നതെന്ന് ഇവർ പറയുന്നു. വാര്‍ദ്ധഖ്യ സഹജമായ പല അസുഖങ്ങളും ഉണ്ട്. കൂടാതെ മക്കളുടെ ഭാഗത്തു നിന്നുള്ള അവഗണന മൂലമുള്ള മാനസിക പ്രശ്നങ്ങളും. ഇനി തന്റെ മുന്നിൽ മരണമല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്ന് പുട്ടവ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button