ഭാര്യയുടെ സ്ഥാപനം തകർക്കാൻ ഭർത്താവ് കള്ളന്മാര്ക്ക് കൊട്ടേഷൻ നൽകി; ഒടുവിൽ പിടിയിൽ
ഭാര്യയുടെ സ്ഥാപനം തകർക്കുന്നതിന് വേണ്ടി മോഷണം നടത്താൻ
കൊട്ടേഷൻ നൽകിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയായ അർഷാദിന്റെ പോത്തൻപാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ ഓഗസ്റ്റ് 13 ന് മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ആറുമുഖനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ ജീവിത പങ്കാളിയുമായി അകന്നു കഴിയുകയാണ്. അതുകൊണ്ടു തന്നെ ഇവരോടുള്ള ശത്രുത മൂലമാണ് മോഷണത്തിന് കൊട്ടേഷൻ നൽകിയതെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 13ന് നടന്ന മോഷണത്തിൽ മൂന്ന് ഹാര്‍ഡ് ഡിസ്കുകള്‍ പെൻഡ്രൈവുകൾ പാസ്സ്വേർഡുകൾ എഴുതിയ ബുക്ക് , ആയുർവേദ ചേരുവകൾ എഴുതിയ ഫയലുകൾ എന്നിവയാണ് മോഷണം പോയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്. ചിറ്റൂർ നാട്ടുകല്‍ സ്വദേശി ഷമീർ പൊന്നാനി സ്വദേശി സുഹിർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നുമാണ് ആറുമുഖത്തിലേക്ക് അന്വേഷണം എത്തിയത്.
കസ്റ്റഡിയില്‍ എടുത്ത പ്രതികളെ വിശദമായ ചോദ്യം ചെയ്തതിൽ നിന്നുമാണ് യുവതിയുടെ ഭർത്താവ് ആറുമുഖൻ തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. ഇയാൾ ഇദ്ദേഹത്തിന്റെ വനിതാ സുഹൃത്തിന്റെ ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി ആണ്.
ഷമീറുമായും സുഹീറുമായി ആറുമുഖൻ ബന്ധം സ്ഥാപിച്ചത് തന്നെ ഭാര്യയുടെ സ്ഥാപനം തകർക്കുക എന്ന് ഉദ്ദേശത്തോടു കൂടിയായിരുന്നു.
ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ആറുമുഖൻ മറ്റൊരു സ്ഥാപനം തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതേസമയം ഭാര്യയുടെ സ്ഥാപനം വൻ വിജയമായി മാറുകയും ചെയ്തു. ഇതോടെയാണ് ഇയാൾ മോഷണത്തിന് കൊട്ടേഷൻ നൽകിയത്.