ഭൂമി കുലുക്കത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ നിയമസഭാ മന്ദിരം കുലുങ്ങി; ആദ്യം തമാശയായി കണ്ടെങ്കിലും വീണ്ടും ആവർത്തിച്ചതോടെ ജീവനും കൊണ്ടോടി സഭാംഗങ്ങൾ; സംഭവം ഇങ്ങനെ

പ്രകൃതി ദുരന്തങ്ങൾ എല്ലാ കാലത്തും മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. മനുഷ്യൻ ഇതുവരെ ആർജ്ജിച്ച കരുത്തുകൾ ഒന്നും തന്നെ പലപ്പോഴും ഇത്തരത്തിലുള്ള പ്രകൃതി ദുരന്തത്തെ തടുക്കാൻ ഉതകുന്നതല്ല. പ്രകൃതി ദുരന്തം തടഞ്ഞു നിർത്തുന്നതിന് വേണ്ടി മിക്ക ലോക രാജ്യങ്ങളും മുൻകൂട്ടി പദ്ധതികൾ പോലും തയ്യാറാക്കാറുണ്ട്. വളരെ സങ്കീർണമായ ഒരു നടപടിയാണ് ഇതെങ്കിലും എല്ലാ രാഷ്ട്രതന്ത്രജ്ഞരും ഇതേക്കുറിച്ച് വളരെയധികം ബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് മിക്ക ലോക രാജ്യങ്ങളും വളരെ ഗൌരവംയി തന്നെ ചര്ച്ച നടത്താറുണ്ട്.  ഇത്തരത്തിൽ വളരെ ഗൗരവമുള്ള ഒരു ചർച്ച കഴിഞ്ഞ ദിവസം യൂറോപ്പിലെ ലിക്റ്റാൻസ്റ്റൈൻ എന്ന രാജ്യത്തിന്റെ പാർലമെന്റിൽ നടക്കുകയായിരുന്നു. ഭൂചലനത്തില്‍ പെട്ട് പരിക്കേർക്കുന്നവർക്ക് ഇൻഷുറൻസ് നൽകുന്നതിനെ കുറിച്ച് ആയിരുന്നു സഭാംഗങ്ങൾ ചർച്ച നടത്തിയത്. ഇത് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് വേണ്ടി പാർലമെന്റ് അംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് നടപടിക്രമങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് നടന്നതൊക്കെ അവരെ അമ്പരപ്പിക്കുന്നത് ആയിരുന്നു.

parliment earth quake 1 1
ഭൂമി കുലുക്കത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ നിയമസഭാ മന്ദിരം കുലുങ്ങി; ആദ്യം തമാശയായി കണ്ടെങ്കിലും വീണ്ടും ആവർത്തിച്ചതോടെ ജീവനും കൊണ്ടോടി സഭാംഗങ്ങൾ; സംഭവം ഇങ്ങനെ 1

 ആരെ കുറിച്ചാണോ ചർച്ച നടത്തിയത്, ‘ആ ആൾ’ നേരിട്ട് അവിടെയെത്തി. പാർലമെന്റ് മന്ദിരം ഭൂചലനം മൂലം കുലുങ്ങി. യോഗം നടക്കുന്നതിനിടെ രണ്ടുതവണ ഭൂചലനം ഉണ്ടായതോടെ ചർച്ച ഉപേക്ഷിച്ച് അംഗങ്ങൾക്ക് പാർലമെന്റ് മന്ദിരത്തിൽ നിന്നും പുറത്തിറങ്ങേണ്ടതായും വന്നു. പലരും ജീവനും കൊണ്ടാണ് ഓടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി മാറി.

parliment earth quake 2
ഭൂമി കുലുക്കത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ നിയമസഭാ മന്ദിരം കുലുങ്ങി; ആദ്യം തമാശയായി കണ്ടെങ്കിലും വീണ്ടും ആവർത്തിച്ചതോടെ ജീവനും കൊണ്ടോടി സഭാംഗങ്ങൾ; സംഭവം ഇങ്ങനെ 2

ആദ്യമുണ്ടായ ഭൂചലനം താരതമ്യേന ചെറുതായിരുന്നെങ്കിൽ രണ്ടാമത്തേത് മന്ദിരത്തെ ഒന്നാകെ കുലുക്കി കളഞ്ഞു. പാർലമെന്റ് മന്ദിരം കുലുങ്ങിയതോടെ ചർച്ച തൽക്കാലം നിർത്തിവയ്ക്കാൻ സ്പീക്കർ ഉത്തരവിട്ടു. റിക്ടർ സ്കെയിലിൽ3.9 തീവ്രതയാണ് ഈ ചലനത്തിനു ഉണ്ടായത്. ഇതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായി. പക്ഷേ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button