ഇത് പറക്കും ബൈക്ക്; 400 മയിൽ വേഗതയിൽ 15,000 അടി ഉയരത്തിൽ പറക്കുന്ന ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പറക്കും മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. 136 കിലോഗ്രാം ആണ് ഈ വാഹനത്തിൻറെ ഭാരം. 275 കിലോഗ്രാം വാഹക ശേഷിയും ഈ വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. റിമോട്ട് മുഖേനയും നിയന്ത്രിക്കാൻ കഴിയുന്ന ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് അമേരിക്കയിലെ ജറ്റ് പാക്ക് ഏവിയേഷൻ കമ്പനിയാണ്. ആദ്യം രൂപകൽപ്പന ചെയ്തപ്പോൾ നാല് ടർബയിനുകൾ
ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇതിന് എട്ട് ടര്‍ബൈനുകള്‍ ആയിരിക്കും ഉണ്ടാവുക എന്ന് കമ്പനി അറിയിച്ചു.

flying bike
ഇത് പറക്കും ബൈക്ക്; 400 മയിൽ വേഗതയിൽ 15,000 അടി ഉയരത്തിൽ പറക്കുന്ന ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു 1

പറക്കും ബൈക്ക് നിർമ്മിക്കുന്നതിന് വേണ്ടി കമ്പനി പലരോടും സഹായം അഭ്യർത്ഥിച്ചു എങ്കിലും ആരും സാമ്പത്തിക സഹായം നൽകാൻ തയ്യാറായില്ല. തുടർന്ന് ക്രൗഡ് ഫണ്ടിങ് വഴി 14 കോടിയോളം രൂപ സമാഹരിച്ചാണ് കമ്പനി ആരംഭിച്ചത്. പിന്നീട് ചില വൻകിട സ്ഥാപനങ്ങളും ഈ കമ്പനിയെ സഹായിക്കാൻ മുന്നോട്ടു വന്നു. ഇതോടെയാണ് റിക്രിയേഷൻ സ്പീഡർ എന്ന ഈ വാഹനം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ശ്രമം കമ്പനി തുടങ്ങുന്നത്. മൂന്നു വർഷത്തിനുള്ളിൽ വാഹനം വിപണിയിൽ എത്തും. വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 7 ലക്ഷം രൂപ കൊടുത്ത് വാഹനം നേരത്തെ തന്നെ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്.

പ്രധാനമായും മെഡിക്കൽ അത്യാഹിതങ്ങൾക്കും അഗ്നിശമന ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഈ വാഹനം പ്രയോജനപ്രദമാകും എന്ന് കമ്പനി അവകാശപ്പെടുന്നു.

400 മയിലാണ് വാഹനത്തിൻറെ പരമാവധി വേഗം. 15,000 അടി ഉയരത്തിൽ കുത്തനെ ഉയർന്നു പൊങ്ങി ആയിരിക്കും വാഹനം പറക്കുക. പിന്നീട് കുത്തനെ തിരിച്ച് ഇറങ്ങാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button