മുഖത്തിന് പരിക്കേറ്റ പത്തടി നീളമുള്ള പെരുമ്പാമ്പിന് പ്ലാസ്റ്റിക് സർജറി; സംഭവം മുംബൈയിൽ; ഇത് രാജ്യത്ത് ആദ്യം
അതീവ ഗുരുതരമായി പരുക്ക് പറ്റിയ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കുന്നു . രണ്ടാഴ്ച മുൻപാണ് 10 അടി നീളമുള്ള പെരുമ്പാമ്പിനെ പരിക്കേറ്റ നിലയിൽ മുംബൈയുടെ പ്രാന്ത പ്രദേശത്ത് വെച്ച് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തുന്നത്. ഉടൻ തന്നെ ഇതിനെ മൃഗാ ശുപത്രിയിലേക്ക് അവർ മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരുമ്പാമ്പ് മൃഗ ഡോക്ടർമാരുടെ ചികിത്സയിലും നിരീക്ഷണത്തിലാണ്. ഗുരുതരമായി പരുക്ക് പറ്റിയ പെരുമ്പാമ്പിന്റെ അവസ്ഥ ഇപ്പോഴും പരുങ്ങലിൽ ആണെങ്കിലും ഇപ്പോള്‍ ആരോഗ്യത്തിന് നേരിയ പുരോഗതി ഉണ്ടെന്ന് മൃഗ ഡോക്ടർമാർ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അതീവ ഗുരുതരമായിരുന്നു പാമ്പിന്‍റെ നില . ഉടന്‍ തന്നെ പാമ്പിന്‍റെ ജീവന്‍ നില നിര്‍ത്തുന്നതിന് വേണ്ട എല്ലാ നടപടിയും സ്വീകരിച്ചു. പാമ്പിന്റെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുഖത്തിന് താരമായി പരിക്ക് പറ്റിയ പാമ്പിനെ പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് ഡോക്ടർ റീന ദേവ് ആണ്. കൂടുതല്‍ പരിക്ക് പറ്റിയത് മുഖത്തിനാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുഖം പാടേ തകര്‍ന്ന നിലയില്‍ ആയിരുന്നു . തകര്‍ന്ന മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ പൂർവസ്ഥിതിയിൽ ആക്കാന്‍ കഴിയുകയുള്ളൂ എന്നു വിശദമായ് പരിശോധനയ്ക്ക് ശേഷം വിദഗ്ധര്‍ പറഞ്ഞു.
നേരത്തെ പരിക്കേറ്റ ഒരു മുയലിന് ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചു കിട്ടിയത് വലിയ വാര്ത്ത ആയിരുന്നു. ഇത് സമൂഹ മാധ്യമത്തിലും മറ്റും വലിയ വാർത്ത ആയിരുന്നു. എന്നാൽ പാമ്പിന് ഇത്തരത്തില്‍ പ്ലാസ്റ്റിക് സർജറി
നടത്തുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണ് .