ഈ വനത്തിൽ പ്രവേശിക്കുന്നവർ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയിൽ ആത്മഹത്യ ചെയ്യും; ഇത് ദുരൂഹതയുടെ കാട്

ആത്മഹത്യാ വനം എന്ന പേരിൽ പ്രശസ്തമായ ഒരു സ്ഥലം ജപ്പാനിൽ ഉണ്ട്. വൃക്ഷ നിബിഡമായ ഈ പ്രദേശത്ത് മറ്റ് പക്ഷി മൃഗാദികൾ എല്ലാം തന്നെ വളരെ വിരളമാണ്.

06japan suicides 1 videoSixteenByNineJumbo1600 v2
ഈ വനത്തിൽ പ്രവേശിക്കുന്നവർ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയിൽ ആത്മഹത്യ ചെയ്യും; ഇത് ദുരൂഹതയുടെ കാട് 1

 ആത്മഹത്യാ വനം എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടാനുള്ള പ്രധാന കാരണം ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തി മരണപ്പെടുന്നത്എന്നതുകൊണ്ടാണ്. ആരെങ്കിലും ഈ വനത്തിനുള്ളിൽ പ്രവേശിച്ചാൽ അകാരണമായ ഒരു ശക്തിയുടെ പ്രചോദനം ഉൾക്കൊണ്ട് അവർ ആത്മഹത്യ ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഇവിടെയെത്തി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനാൽ അധികൃതർ ഇതിലേക്ക് പ്രവേശിക്കാതിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ സ്ഥലത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളിലെ കൗതുകം ഉൾക്കൊണ്ട് പലരും ഇങ്ങോട്ടേക്ക് എത്തുന്നത് പതിവാണ്.

p7 rob suicide a 20110626
ഈ വനത്തിൽ പ്രവേശിക്കുന്നവർ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയിൽ ആത്മഹത്യ ചെയ്യും; ഇത് ദുരൂഹതയുടെ കാട് 2

 പല കഥകളും ഈ പ്രദേശത്തെ ചുറ്റിപ്പറ്റി ഉയർന്നു കേൾക്കുന്നുണ്ട്. അതിൽ ഏറെ പ്രശസ്തമായ ഒന്ന് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കുറച്ച് പോലീസുകാർ ഈ വാഹനത്തിനുള്ളിൽ പോയെന്നും അപ്പോൾ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരൻ രാത്രി ടെന്റിൽ നിന്നും എഴുന്നേറ്റ് വനത്തിൽ പോയി ആത്മഹത്യ ചെയ്തു എന്നുമാണ്. ഈ വനത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ വടക്കുനോക്കിയന്ത്രം ഫോൺ മുതലായവ ഒന്നും പ്രവർത്തിക്കുകയില്ലഎന്നതാണ്. അതുകൊണ്ട് ഈ വനത്തിൽ അകപ്പെട്ടാൽ പുറത്ത് കടക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഈ വനത്തിലെത്തി തൂങ്ങി മരിക്കുന്നവരിൽ സാധാരണയായി ഒരു പ്രത്യേകതയും കാണാനാവും. തൂങ്ങിമരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്ത് ചവിട്ടിയിരിക്കും ഉണ്ടാവുക. കാൽ നിലത്ത് ചവിട്ടി തൂങ്ങി മരിക്കുക എന്നത് അത്ര സാധാരണമായ കാര്യമല്ല. പ്രതിവർഷം നിരവധി മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്.

pINvD4y
ഈ വനത്തിൽ പ്രവേശിക്കുന്നവർ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയിൽ ആത്മഹത്യ ചെയ്യും; ഇത് ദുരൂഹതയുടെ കാട് 3

ദുരൂഹതയുടെ ഒരു മൂടുപടം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഈ പ്രദേശത്തെ ചുറ്റിപ്പറ്റി നിരവധി സിനിമകളും ഡോക്കുമെന്ററികളും പുറത്തു വന്നിട്ടുണ്ട്.

 അതേസമയം ഉൾവനത്തിലേക്ക് പ്രവേശിച്ചാൽ ആണ് സ്ഥിതിഗതികൾ സങ്കീർണ്ണം ആകുന്നത് എന്ന് ഈ വനത്തിന്റെ സമീപത്ത് താമസിക്കുന്നവർ പറയുന്നു. നൂറുകണക്കിന് ആൾക്കാരുടെ മരണത്തിന് കാരണമായ ഈ പ്രദേശത്തെക്കുറിച്ച് പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ആയ റോബി ഹിൽ ഹോൾ അദ്ദേഹത്തിനുണ്ടായ അനുഭവം വിശദീകരിക്കുകയുണ്ടായി. ചിത്രം എടുക്കാനായി പോയപ്പോൾ ഒരു വലിയ മരത്തിൻറെ ചുവട്ടിൽ ഇലകൾക്കിടയിൽ ഒരു കുട്ടി ഇരിക്കുന്നതു പോലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടു എന്നും അവർക്ക് 50 വയസ്സ് പ്രായം ഉണ്ടാകുമെന്നും ഇയാൾ പറയുന്നു.

 അതേസമയം ലോകത്തിൻറെ വിവിധ ഭാഗത്തു നിന്നും ആളുകൾ ഇവിടേക്ക് എത്തി ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം എന്താണ് എന്നത് ഇപ്പോഴും ദുരൂഹമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്ന് ജപ്പാൻ ആണ് എന്നതും ഇതിനോട് ചേർത്ത് വായിക്കണം. ഈ പ്രദേശത്തെക്കുറിച്ച് നിരവധി പഠനങ്ങളും ഡോക്യുമെൻറുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ പ്രദേശത്തിൻറെ പ്രത്യേകത എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button