20,000,000,000,000,000 ചുണയുണ്ടെങ്കില്‍ എണ്ണിപ്പറ; ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം തിട്ടപ്പെടുത്തി ശാസ്ത്രജ്ഞർ
എവിടെ നോക്കിയാലും നമുക്ക് ഉറുമ്പുകളെ കാണാം. വീട്ടിനകത്തും പുറത്തും, പല നിറത്തിലും വലുപ്പത്തിലുമുള്ള ഉറുമ്പുകളെ കാണാന്‍ കഴിയും. പക്ഷേ ലോകത്ത് ആകെയുള്ള ഉറുമ്പുകളുടെ എണ്ണം എത്രയാണെന്ന് അറിയുമോ. ഇതുവരെ അതിന്റെ കൃത്യമായ കണക്ക് കണ്ടെത്തിയിട്ടില്ലായിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ ഭൂമിയിൽ ആകെയുള്ള ഉറുമ്പുകളുടെ ഏകദേശം എണ്ണം കണക്കാക്കിയിരിക്കുകയാണ് ഹോങ്കോങ്ങിലെ ഒരുപറ്റം ശാസ്ത്രജ്ഞന്മാർ. 20,000,000,000,000,000, ഉറുമ്പുകള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് 20 കോഡ്രില്യൻ ഉറുമ്പുകൾ ഭൂമിയിൽ എല്ലായിടത്തുമായി ആകെ ഉണ്ടെന്നാണ് ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയത്. നിരവധി നാളത്തെ പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഇത് തിട്ടപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണക്ക് അവര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഉറുമ്പുകളുടെ എണ്ണം ഓരോ പ്രദേശങ്ങളെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അ പ്രദേശത്തെ കാലാവസ്ഥയെ അനുസരിച്ച് ഇത് വേറിട്ടിരിക്കും. ഉഷ്ണ മേഖല പ്രദേശങ്ങളിൽ ഉറുമ്പുകളുടെ എണ്ണം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഇനി മറ്റൊന്നുകൂടി, ലോകത്തുള്ള എല്ലാ ഉറുമ്പുകളുടെയും ഭാരം ഏകദേശം 12 ദശലക്ഷം വരുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ലോകത്തുള്ള ആകെ പക്ഷികളുടെയും സസ്തനികളുടെയും ഭാരം കേവലം രണ്ട് ദശലക്ഷം മാത്രമാണ് എന്ന് പറയുമ്പോഴാണ് ഇതിന്റെ വലുപ്പം എത്രമാത്രം വലുതാണെന്ന് മനസ്സിലാകുന്നത്. ഗവേഷകരുടെ അഭിപ്രായത്തില്‍ 100 ദശലക്ഷം വർഷങ്ങളായി ഉറുമ്പുകൾ ഭൂമിയിൽ ഉണ്ടെന്നും ഇതുവരെ പന്ത്രണ്ടായിരത്തിലധികം ഉറുമ്പുകളുടെ വ്യത്യസ്ഥമായ വകഭേദങ്ങൾ ഭൂമിയിൽ ഉണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഹോങ്കോക്കിൽ നിന്നുള്ള ഒരു സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇവര്‍ അടുത്തിടെ പ്രസ്സിദ്ധീകരിച്ച ഒരു ശാസ്ത്ര ജേര്‍ണലില്‍ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.