നിങ്ങൾ ടൊയ്ലറ്റിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൂടെ കരുതാറുണ്ടോ. ഓർക്കുക ആ ശീലം നിങ്ങളെ നിത്യ രോഗിയാക്കും; പഠനം പറയുന്നത്
മൊബൈൽ ഫോൺ ഇന്ന് മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. മൊബൈൽ ഫോൺ കയ്യിൽ കരുതാത്ത ഒരു നിമിഷം പോലും എന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല. പലരും തങ്ങളുടെ ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് മാത്രമാണ് ഉപയോഗിക്കാതിരിക്കുന്നത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിനേറെ ടോയ്ലെറ്റില് പോകാന് പോലും ഫോൺ ഒപ്പമുണ്ടാകണം എന്ന സ്ഥിതിയാണ്. പക്ഷേ ഒന്നു മനസ്സിലാക്കുക ടോയിലെറ്റിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് അതീവ ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കാരണം ബാത്റൂം എന്നത് ബാക്ടീരിയുകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. ബാത്റൂമിൽ പോകുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകുന്നത് രോഗാണുക്കളെ നിങ്ങളുടെ ഫോണിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്.
ടോയ്ലറ്റിന്റെ ഓരോ മുക്കിലും മൂലയിലും വരെ ബാക്ടീരിയകൾ ഉണ്ട്. നന്നായി സോപ്പിട്ട് കഴുകിയാൽ പോലും ചിലവ നശിക്കാറില്ല. വിദഗ്ധർ പറയുന്നതനുസരിച്ച് ഒരു പ്രാവശ്യം ടോയ്ലറ്റ് ഉപയോഗിച്ചാൽ തന്നെ ഉണ്ടാകുന്ന ബാക്ടീരിയകൾ ആറടിയിൽ അധികം ദൂരം വരെ എത്താം എന്നാണ്. അതുകൊണ്ട് ടോയ്ലറ്റിൽ പോയതിനു ശേഷം വൃത്തിയായി കയ്യും കാലും കഴുകി ഫോൺ അതിനുള്ളിൽ വച്ച് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ഭവിഷത്ത് എത്രമാത്രം വലുതാണെന്ന് തിരിച്ചിറയുക.
മാരക രോഗങ്ങൾ പരത്തുന്ന പല ബാക്ടീരിയകളും നിങ്ങൾ ടോയ്ലറ്റിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ നിങ്ങളുടെ ഒപ്പം കൂടും. സാൽമനൊല്ല, ഈ കോളി ഷിഗല്ല , സ്ട്രെപ്റ്റോകോക്കസ് എന്നീ ബാക്ടീരിയകൾ മൂലം ഹെപ്പറ്റൈറ്റിസ് എ വയറിളക്കം എന്നീ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ടോയ്ലെറ്റിനുള്ളിൽ ഫോൺ കൊണ്ടുപോകുന്ന വലിയൊരു ശതമാനം പേർക്കും പകർച്ച വ്യാധികൾ എളുപ്പത്തിൽ പിടിപെടുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കഴിവതും ടോയ്ലറ്റിൽ പോകുമ്പോൾ എങ്കിലുംഫോൺ ഒപ്പം കരുതാതിരിക്കുക. ആരോഗ്യമാണ് മറ്റെന്തിനെക്കാളും പ്രധാനം എന്ന് തിരിച്ചറിയുക.