രക്ഷപ്പെടുമെന്ന് ഷാഫി ഉറച്ചു വിശ്വസിച്ചിരുന്നു; അത്ര വിദഗ്ധമായിട്ടായിരുന്നു ഷാഫിയുടെ ആസൂത്രണം; അതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്

ഇലന്തൂർ നരബലി  കേസിലെ ഒന്നാം പ്രതി ഷാഫി പോലീസിനോട് പറഞ്ഞത് രണ്ടു പേർ കഴുതകൾ ആയതിനാൽ താൻ കുടുങ്ങി എന്നാണ്. താന്‍ ഒരിയ്ക്കലും പിടിക്കപ്പെടില്ല എന്നും ഭഗത് സിംഗിന്റെയും ഭാര്യയുടെയും മണ്ടത്തരങ്ങളാണ് താന്‍പിടിക്കപ്പെടാൻ കാരണമായത് എന്നുമാണ് ഷാഫി പോലീസിനോട് പറഞ്ഞത് . ദൃക്സാക്ഷികൾ ആരും ഇല്ലാത്ത കേസ്സില്‍  രക്ഷപ്പെടാൻ കഴിയുമെന്ന് ഷാഫി ഇപ്പോഴും ഉറച്ചു വിശ്വസ്സിക്കുന്നു. ഷാഫി കരുതുന്നത്  സംശയത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട് എന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ തെളിവുകളാവും ഈ കേസിൽ കൂടുതല്‍ നിർണായകനാവുക.  അതേ സമയം തന്നെ ഷാഫിയുടെ മൗനം അന്വേഷണ സംഘത്തെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.

shafi 2
രക്ഷപ്പെടുമെന്ന് ഷാഫി ഉറച്ചു വിശ്വസിച്ചിരുന്നു; അത്ര വിദഗ്ധമായിട്ടായിരുന്നു ഷാഫിയുടെ ആസൂത്രണം; അതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത് 1

 ഏതെങ്കിലും ഒരു കാരണവശാൽ പോലീസ് തന്നിലേക്ക് എത്തിയാല്‍ അതിനെ എങ്ങനെ അതിജീവിക്കാം എന്നതിനുള്ള എല്ലാ മുൻകരുതലുകളും  ഷാഫി എടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു . കൃത്യത്തിന് പോയപ്പോൾ ഷാഫി തന്റെ മൊബൈൽ ഫോൺ കൊണ്ടു പോയിരുന്നില്ല.   മാത്രമല്ല തന്റെയും ഇരകളുടെയും ഫോണുകൾ നശിപ്പിക്കുകയും ചെയ്തു. ഇരയായ റോസ്ലിന്റെ കാള്‍  ലിസ്റ്റിൽ ഷാഫിയുടെ പേരില്ലാത്തതും ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പിടിക്കപ്പെടില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഷാഫി കൃത്യം നടത്തിയത്. ഇരകളെ ആരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. നേരിട്ടായിരുന്നു എല്ലാം പറഞ്ഞുറപ്പിച്ചത്.

shafi 3
രക്ഷപ്പെടുമെന്ന് ഷാഫി ഉറച്ചു വിശ്വസിച്ചിരുന്നു; അത്ര വിദഗ്ധമായിട്ടായിരുന്നു ഷാഫിയുടെ ആസൂത്രണം; അതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത് 2

 കൊലചെയ്യപ്പെട്ടവരുടെ ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം  ലഭിക്കാനുണ്ട്. അതിനു ശേഷം മാത്രമേ മൃതദേഹത്തിന്റെ ഭാഗങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയുള്ളൂവെന്ന് പോലീസ് പറയുന്നു. പ്രതികൾ കൂടുതൽ കൊലപാതകം നടത്തിയിട്ടില്ല എന്നാണ് ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button