ചോക്ലേറ്റുകളിൽ മനുഷ്യഭ്രൂണത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോ; ആ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ്

 കഴിഞ്ഞ കുറച്ചു നാളുകളായി വാട്സ്ആപ്പ് മുഖേന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പാക്ക് ചെയ്തു വരുന്ന ഭക്ഷണ സാധനങ്ങളിൽ രുചിക്കു വേണ്ടി മനുഷ്യ ഭ്രൂണത്തിന്റെ അംശം ചേർക്കുന്നുണ്ട് എന്നാണ് ഈ സന്ദേശത്തിലെ ഉള്ളടക്കം. എന്താണ് ഇതിന് പിന്നിലുള്ള യാഥാർത്ഥ്യം.

CHOCOLAET
ചോക്ലേറ്റുകളിൽ മനുഷ്യഭ്രൂണത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോ; ആ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ് 1

ഭക്ഷണത്തിന് രുചി കൂടുന്നതിനു വേണ്ടി മനുഷ്യ ഭ്രൂണത്തിന്‍റെ ചില ഭാഗങ്ങൾ ഉപയോഗിക്കുന്നു എന്നാണ് വ്യാപകമായി നടക്കുന്ന പ്രചരണം. ചില ചോക്ലേറ്റ് കമ്പനികളുടെയും സോഫ്റ്റ് ഡ്രിങ്ക്  നിർമാതാക്കളുടെയും പേര് ഉൾപ്പെടെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാർത്തയുടെ ഉറവിടം 2015ൽ ഒരു വെബ്സൈറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ നിന്നാണ്.

 നാച്ചുറൽ ന്യൂസ് എന്ന വെബ്സൈറ്റ് ഇത്തരത്തില്‍ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശം ചേർത്തെക്കാം എന്ന സംശയമാണ് ഇവർ അന്ന് മുന്നോട്ടു വച്ചത്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും വിശദീകരണങ്ങളും ഒന്നും തന്നെ ഈ വാർത്തയുടെ ഒപ്പം വെബ്സൈറ്റ് നൽകിയിട്ടില്ല. എന്നാൽ ഈ വെബ്സൈറ്റിൽ വന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഒരു വിഭാഗം പടച്ചു വിട്ടതാണ് ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം. ഇതാണ് ഈ പ്രചരണത്തിന്റെ ഉറവിടം.

 അമേരിക്കയിലെ ബയോടെക്നോളജി സ്ഥാപനമായ സിനോമിക്സ് ഫ്ലേവർ എന്‍ഹാൻസഴ്സ് നടത്തിയ പരീക്ഷണത്തിൽ മനുഷ്യ ഭ്രൂണത്തിൽ നിന്നും എച്ച് ഇ കെ 293 കോശങ്ങൾ വേർതിരിച്ചെടുത്തതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ നാല് പതിറ്റാണ്ടിനു മുൻപാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. നാം വാങ്ങുന്ന പാക്കറ്റ് ഭക്ഷണ സാധനങ്ങൾ മനുഷ്യ ഭ്രൂണത്തിന്റെ എന്തെങ്കിലും അംശം ഉള്ളതായി ഇതുവരെ ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രചരിക്കുന്ന ഈ സന്ദേശം വസ്തുതകൾക്ക് നിരക്കാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button