ശുചിമുറിയിൽ പോയ ഭർത്താവ് ഭാര്യയെ മറന്നു വച്ചു; ഭർത്താവിനെ തിരഞ്ഞ് ഭാര്യക്ക് നടക്കേണ്ടി വന്നത് 20 കിലോമീറ്റർ; ഒടുവിൽ സംഭവിച്ചത്
മറവി എല്ലാവർക്കും സംഭവിക്കും. എത്രയൊക്കെ ശ്രദ്ധിച്ചാലും ജീവിതത്തിൽ ഒരിക്കലെങ്കിലും മറവി പറ്റാത്തവരായി ആരും കാണില്ല. എന്നാൽ തായ്‌ലൻഡിൽ ഒരു ട്രിപ്പിന് പോയ ഭർത്താവിന്റെ മറവി കാരണം 20 കിലോമീറ്റർ ദൂരമാണ് ഒരു ഭാര്യക്ക് നടക്കേണ്ടി വന്നത്.
ആവധി ആഘോഷിക്കാൻ വേണ്ടി പുറപ്പെട്ടതായിരുന്നു 55 കാരനായ ഭർത്താവും 49 കാരിയായ ഭാര്യയും. എന്നാല്‍ ആ യാത്ര അവർക്ക് സമ്മാനിച്ചത് നടക്കുന്ന ഓർമ്മയാണ്. ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് കാറുമായി പോയ ഭർത്താവിനെ തേടി മധ്യവയസ്കയായ ഭാര്യ അർദ്ധരാത്രിയിൽ നടന്നു തീർത്തത് 22 കിലോമീറ്റർ ദൂരമാണ്.
റോഡ് യാത്രയ്ക്കിടെ ഒന്ന് വിശ്രമിക്കുന്നതിനു വേണ്ടിയാണ് ഇവർ വാഹനം വഴിയില്‍ നിർത്തിയത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചതിനു ശേഷം പിന്നീട് യാത്ര തുടർന്നപ്പോൾ കാറില്‍ ഭാര്യ ഉണ്ടായിരുന്നില്ല. ശുചീകരിയിൽ പോയി ഭാര്യ തിരികെ വന്നപ്പോഴേക്കും ഭർത്താവ് പോയിക്കഴിഞ്ഞിരുന്നു. ഭാര്യ ആ പ്രദേശത്ത് ഭാര്യ ഒറ്റപ്പെട്ടുപോയി. മൊബൈൽ ഫോൺ ഉണ്ടായിരുന്ന ബാഗ് വാഹനത്തിനുള്ളിൽ ആയിരുന്നു. ഇതുകൊണ്ടുതന്നെ ഭർത്താവിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. നേരം ഏറെ ഇരുട്ടിയത് കൊണ്ടും അവിടെ ഒറ്റയ്ക്ക് നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടും അവർ ഭർത്താവിന്റെ വാഹനം പോയ വഴിയെ നടക്കാൻ തീരുമാനിച്ചു. 20 കിലോമീറ്റർ ദൂരം നടന്നപ്പോൾ തൊട്ടടുത്ത ജില്ലയിലെ പോലീസ് സ്റ്റേഷൻ രണ്ട് കിലോമീറ്റർ അപ്പുറം ആണെന്ന് മനസ്സിലായി. ഒടുവിൽ അവർ സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ചു. എന്നാൽ ഭർത്താവിന്റെ മൊബൈൽ നമ്പർ ഭാര്യക്ക് കാണാതെ അറിയില്ലായിരുന്നു. ഇതോടെ ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പിന്നെയും താമസിച്ചു. ഒടുവിൽ പോലീസ് നമ്പർ സംഘടിപ്പിച്ചു ഭർത്താവിനെ വിവരമറിയിച്ചു. അപ്പോഴേക്കും ഭാര്യ കാറിൽ കയറിയിട്ടില്ല എന്ന വിവരം ഭർത്താവ് തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം തിരികെയുള്ള യാത്രയിലായിരുന്നു. ഭാര്യ കാറിന്റെ പെൻസീറ്റിൽ കിടന്നുറങ്ങുകയാണ് എന്ന് കരുതിയാണ് ഇദ്ദേഹം വാഹനം ഓടിച്ചു പോയത്. 160 കിലോമീറ്റർ പിന്നിട്ടതിനുശേഷം ആണ് ഭാര്യ കാറിനുള്ളില്‍ ഇല്ലെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത് .