കഴിക്കുന്നതിനു മുമ്പ് വിശേഷപ്പെട്ട ഭക്ഷണ വിഭവം വ്ളോഗിൽ പങ്കു വെച്ചത് യാദൃശ്ചികമായി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവാവിന്റെ തീൻമേശയിൽ കൊണ്ടു വച്ചത് ഏറ്റവും അപകടകാരിയായ ബ്ലൂ റിംഗ് ഒക്ടോപ്പസിനെ. ചൈനയില്‍ ഉള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് ഇത്തരത്തില്‍ മാരക വിഷമുള്ള ഒക്ടോപ്പസിനെ കഴിക്കാനായി പാചകം ചെയ്ത് ലഭിച്ചത്. എന്നാല്‍ ഇത് അതീവ വിഷമുള്ളതാണെന്ന കാര്യം ഇയാള്‍ക്ക് അറിയില്ലായിരുന്നു. വിശേഷപ്പെട്ട ഭക്ഷണത്തിന്‍റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കു വച്ചതോടെയാണ് ഇത് കൊടും വിഷമാണ് എന്ന വിവരം ഇദ്ദേഹം പോലും അറിയുന്നത്. ചിത്രം കണ്ട ഒരു പ്രമുഖ സയൻസ് വ്ളോഗർ ഇത് കഴിക്കരുതെന്ന മുന്നറിയിപ്പ് ഇയാൾക്ക് നൽകി. സയനൈഡിനെക്കാള്‍ 1200 മടങ്ങ് ശക്തമാണ് ബ്ലു റിങ്ഡ് ഒക്ടോപ്പസ്സിന്റെ വിഷം. ഇത് ഒരു മനുഷ്യൻറെ ശരീരത്തിൽ എത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും. ഇതിൽ അടങ്ങിയിട്ടുള്ളത് ന്യൂറോ ടോക്സിൻ ടെട്രാ ഡെറ്റോക്സിൻ ആണ്.
ഇദ്ദേഹം ചൈനയിലുള്ള ഗ്വങ് ഡോൺഗ് പ്രവിശ്യയില്‍ ഉള്ള ഒരു റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് ബാസ്കറ്റിൽ നിറച്ച ഒക്ടോപ്പസിനെ കണ്ടത്. അദ്ദേഹം തന്നെ തിരഞ്ഞെടുതിന്‍ പ്രകാരമാണ് ഒക്ടോപ്പസിനെ റസ്റ്റോറന്റിൽ ഉള്ളവർ പാചകം ചെയ്തു നൽകിയത്. തന്‍റെ തീന്‍മേശയില്‍ എത്തിയ വിഭവത്തിന്റെ ചിത്രം ഇദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കുകയും ചെയ്തു. കഴിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പാണ് ഇദ്ദേഹം ഈ ഒക്ടോപ്പസ്സിന്റെ മാരക വിഷത്തെ കുറിച്ച് ബോധവാനാകുന്നത് പോലും.
ചൂടാക്കി എന്നതുകൊണ്ട് ഇതിൻറെ വിഷം നീര്‍വീര്യമാകില്ല. സാധാരണ ഒക്ടോപ്പസ്സുകളുടെ ഒപ്പം മിക്കപ്പോഴും ഇതും ഉൾപ്പെടാറുണ്ട്. ഇതിന്‍റെ വിഷത്തെ കുറിച്ച് അറിയാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും.