ഓജോ ബോർഡ് കളിച്ച 28 വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം… ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

ഓജോ ബോർഡ് കളിച്ചതിനെ തുടർന്ന് 28 ഓളം വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം  ഉണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ദക്ഷിണ കൊളംബിയയിലാണ്. ഇവിടുത്തെ ഒരു സ്വകാര്യ ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് ഓജോബോർഡ് കളിച്ചതിനെ തുടർന്ന് ആകെ പരിഭ്രാന്തർ ആയത്. ഗലേഴ്സ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥിനികൾക്കാണ് ഓജോ ബോർഡ് കളിച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു ചികിത്സ തേടി.

99ccfad460f9b6f863855da8f8ea068711c0653523250c61ac4208faf97cf7c0

ആശുപത്രിയിൽ എത്തിച്ച മിക്ക കുട്ടികൾക്കും ഉണ്ടായത് ആങ്സൈറ്റി അറ്റാക്ക്
ആണ് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ഗെയിമുകളും മറ്റും തടയുന്നതിന് സ്കൂൾ അധികൃതർക്ക് കഴിഞ്ഞില്ല എന്നത് ഒരു  വലിയ വീഴ്ചയായി കാണുന്നതായി കുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതു വരെ പുറത്തു വന്നിട്ടില്ല. മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.

images 2023 03 10T095831.196

ഇത് ആദ്യമായിട്ടല്ല ഓജോ ബോർഡ് കളിയിൽ ഏർപ്പെട്ട് കുട്ടികൾക്ക് മാനസിക ആഘാതം ഉണ്ടാകുന്നത്. നേരത്തെയും സമാനമായ സാഹചര്യങ്ങൾ കൊളംബിയയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ഒരുമിച്ച് കഴിയുക ആയിരുന്നു അഞ്ചു കുട്ടികൾക്കാണ് ഓജോ ബോർഡ് കളിച്ചു ഇത്തരത്തില്‍ പാനിക്ക് അറ്റാക്ക് ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ തേടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള സംഭവം നേരത്തെയും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button